ന്യൂദൽഹി: പദ്മ പുരസ്കാരങ്ങൾ ജനകീയ പദ്മമായി മാറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിത്തട്ടിലുള്ളവരുമായി ഇടപഴകി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച നിരവധി നാട്ടുകാര്‍ക്ക് ഇത്തവണയും പദ്മസമ്മാന്‍ ലഭിച്ചു. ഇവരുടെ പേരുകൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ഒരു ദശകമായി പത്മപുരസ്‌കാരം നൽകുന്നതിൽ വലിയ മാറ്റങ്ങൾ ഉണ്ടെന്നും, ഇപ്പോഴാണ് പുരസ്‌കാരം ജനങ്ങളുടേത് ആയത്. ഇപ്പോള്‍ ആളുകള്‍ക്ക് സ്വയം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവസരമുണ്ട്. 2014-നെ അപേക്ഷിച്ച് ഇത്തവണ 28 മടങ്ങ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചതിന് കാരണം ഇതാണ്. പദ്മപുരസ്‌കാരത്തിന്റെ അന്തസ്സും അതിന്റെ വിശ്വാസ്യതയും ബഹുമാനവും ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് കാണിക്കുന്നു.
രാജ്യത്തിന്റെ സാംസ്‌കാരിക തനിമയെ പുതിയ ഉയരങ്ങളിൽ എത്തിച്ചതിന് നിരവധി വിദേശ പൗരന്മാർക്കാണ് പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുള്ളത്. പുരസ്‌കാര ജേതാക്കളില്‍ ഓരോരുത്തരുടെയും സംഭാവനകള്‍ രാജ്യക്കാര്‍ക്ക് പ്രചോദനമാണ്. ശാസ്ത്രീയനൃത്തം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, നാടകം, ഭജന എന്നിവയില്‍ രാജ്യത്തിന് കീര്‍ത്തി വരുത്തുന്നവരാണ് ഇത്തവണ ബഹുമതികള്‍ ഏറ്റുവാങ്ങുന്നത്. പ്രാകൃതം, മാളവി, ലംബാഡി ‘ഭാഷകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
ഇവരുടെ ജീവിതത്തെക്കുറിച്ച് അറിയാൻ എല്ലാവർക്കും സ്വാഭാവികം ആയും താത്പര്യം കാണും. പുരസ്‌കാരങ്ങൾ ലഭിച്ചതിൽ 30 പേർ സ്ത്രീകളാണ്. താഴെക്കിടയിൽ നിന്നുള്ള പ്രവർത്തനങ്ങളാൽ രാജ്യത്തെ മുന്നോട്ട് നയിക്കുന്നവരാണ് ഇവരെന്നും പ്രധാമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: