തിരുവനന്തപുരം: വെള്ളറടയിൽ അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ ആനപ്പാറ കാറ്റാടി സ്വദേശി മോസസ് ബിബിൻ വീട്ടിലെ സ്ഥിരം പ്രശ്‌നക്കാരനെന്ന് പ്രദേശവാസികളും ബന്ധുക്കളും പറയുന്നു. രണ്ട് വർഷം മുമ്പ് മരിച്ച അച്ഛന്റെ കല്ലറ മദ്യലഹരിയിൽ പ്രതി തകർക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നു.
പീഡനക്കേസുമായി ബന്ധപ്പെട്ട് ഇയാൾ ജയിൽവാസം അനുഭവിച്ച ശേഷം കൊല്ലം പാരിപ്പള്ളിയിൽ ഇയാൾ ടാപ്പിംഗ് പണിക്ക് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം അവിടെയും പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും ഫർണിച്ചറുമെല്ലാം ഇയാൾ മിക്കപ്പോഴും നശിപ്പിച്ചിരുന്നു.
ജനാലയിൽ നിന്നും പൊളിച്ചെടുത്ത കമ്പികൾ മുഴുവൻ ആക്രിക്കടയിൽ വിൽക്കും. ഇതിൽ നിന്നും ലഭിച്ച തുകയ്‌ക്ക് ഇയാൾ മദ്യപിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു. മിക്കപ്പോഴും അമ്മ നളിനിയെ ബിബിൻ മർദ്ദിക്കാറുണ്ടെന്നും നിലിവിളികേട്ട് എത്തുന്നവരെ അയാൾ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കൊലപാതകം ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
നിലത്ത് വിറകിനോടൊപ്പം അമ്മയെ കിടത്തി കെട്ടിയിട്ടാണ് തീയിട്ടത്. പുലർച്ചെ വീട്ടിൽ നിന്ന് പുക ഉയരുന്നത് സമീപവാസിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇടയ്‌ക്കിടെ അവിടെ ഇത്തരത്തിൽ തീ ഇടുന്നതിനാൽ കാര്യമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: