കുവൈറ്റ് സിറ്റി: രാജ്യത്തെ എണ്ണ ഉത്പാദന മേഖലയിലെ ആയിരത്തിലധികം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് കുവൈറ്റ് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായി എണ്ണ ഉത്പാദന മേഖലയിൽ ഏതാണ്ട് 1211 കുവൈറ്റ് പൗരന്മാരെ പുതിയതായി നിയമിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതെ സമയം രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്കും വിസാ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്ക് പിഴ അടച്ച് കൊണ്ട് തങ്ങളുടെ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നിർത്തിവെച്ചതായി അറിയിച്ചിരുന്നു.
കൂടാതെ റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്‌ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: