ഹ്യൂസ്റ്റണ്‍: അഞ്ഞൂറ് വര്‍ഷത്തെ ഭാരതത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് രാമജന്മഭൂമിയില്‍ അയോധ്യ ക്ഷേത്രം യാതാര്‍ത്ഥ്യമായതിന്റെ ആത്മനിര്‍വൃതിയില്‍ അമേരിക്കയിലെ ഹൈന്ദവ സമൂഹം അവിടുത്തെ മണ്ണിലും അയോധ്യ ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നു.
ശ്രീസത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണിലെ പിയര്‍ലാന്റില്‍ ശ്രീമീനാക്ഷി ക്ഷേത്രത്തിന് എതിര്‍വശത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന അഭിജിത് മുഹൂര്‍ത്തത്തിലാണ് ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷ് ഹ്യൂസ്റ്റണില്‍ ക്ഷേത്ര നിര്‍മാണത്തിന്റെ രൂപരേഖ പുറത്തുവിട്ടത്. ആശ്രമ ട്രസ്റ്റിന്റെ മുഖ്യ സന്യാസി ശാന്താനന്ദമഹര്ഷി അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രഖ്യാപനം.
ശ്രീരാമനൊപ്പം സീതാദേവി, ശ്രീഹനുമാന് എന്നിവര്‍ക്കും ക്ഷേത്രത്തില്‍ പ്രാതിനിധ്യം കല്പിക്കുന്നുണ്ട്.ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര പൂര്‍ത്തീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ചേക്കര്‍ ഭൂമി ഇവിടെ ട്രസ്റ്റിന്റെ ഭാഗമായി വാങ്ങിയിരുന്നു. അവിടെ എല്ലാമാസവും സുപ്രധാന ഹോമങ്ങളും ലളിതാസഹസ്രനാമാര്‍ച്ചനയും നടന്നു വരികയാണ്.
ഡിസംബറില്‍ ചണ്ഡികാ ഹോമനിര്വഹണവും നടന്നിരുന്നു. വരുന്ന ഏപ്രില്‍ മാസത്തിലും ചണ്ഡികാ ഹോമം ഉണ്ടാവും. തുടര്‍ന്ന് തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന് അയോധ്യയുടെ സാമീപ്യം പ്രദാനം ചെയ്യുകയും ഭാരതത്തിന്റെ പൈതൃക സംസ്കാരത്തിന്റെ അടിത്തറ ഊട്ടി ഉറപ്പിക്കുകയുമാണ് ക്ഷേത്രപൂര്ത്തീകരണത്തിലൂടെ നിറവേറ്റപ്പെടുന്നത്. ആയിരത്തിലധികം ഭക്തര്‍ക്ക് ഒരേ സമയം ലളിതസഹസ്രനാമാര്‍ച്ചന നടത്താന്‍ പാകത്തില്‍ വിശാലമായ മണ്ഡപവും ക്ഷേത്രത്തിനുബന്ധമായി സാക്ഷാത്കരിക്കുന്നുണ്ട്.
അയോധ്യയില്‍ നിന്ന് സമാഹരിച്ച ഒരുപിടി മണ്ണും പ്രധാനപ്പെട്ട ഇരുപത്തൊന്നു മഹാക്ഷേത്രങ്ങളില്‍ നിന്നും എത്തിക്കുന്ന മണ്ണും ഇവിടത്തെ ക്ഷേത്ര നിര്‍മാണത്തിന് അടിത്തറ പാകുന്ന ഭൂമിയില്‍ നിക്ഷേപിച്ച് വേദമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ പവിത്രമായ ചടങ്ങുകളോടെയാണ് ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ. ഫലത്തില്‍ ക്ഷേത്ര സംസ്കൃതിയുടെ എല്ലാ പവിത്രതലങ്ങളും ഉള്‍ക്കൊണ്ടുള്ള ശ്രേഷ്ഠ നിര്‍മിതിയാണ് ഹ്യൂസ്റ്റണില്‍ ഉദയംകൊള്ളുന്ന അയോധ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: