ന്യൂദല്‍ഹി: ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ‘മാര്‍ലിന്‍ ലുവാണ്ട’യില്‍ 22 ഭാരതീയര്‍. ഗള്‍ഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ കപ്പലില്‍ പതിക്കുകയായിരുന്നു. ഇതോടെ കപ്പലിന് തീപിടിക്കുകയായിരുന്നു
രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവികസേന എത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കപ്പലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ലഭിച്ച അപായ സന്ദേശത്തിന് പിന്നാലെ തങ്ങളുടെ ഗൈഡഡ് മിസൈല്‍ നശീകരണക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം ഗള്‍ഫ് ഓഫ് ഏദനില്‍ വിന്യസിച്ചതായി നാവികസേന അറിയിച്ചുകപ്പലില് 22 ഇന്ത്യക്കാരും ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായി നാവിക സേന അറിയിച്ചു.
അടുത്തിടെ ചെങ്കടലില്‍ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയ എണ്ണക്കപ്പലില്‍ 25 ഇന്ത്യക്കാരുണ്ടായിരുന്നു. ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ മുതല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്
#British oil tanker Martin Luanda, carrying 1 million barrels of oil, is sinking in the Gulf of Aden after it was hit by a missile fired by #Houthis in #Yemen. The ship sent a distress call after the attack which caused a massive explosion. Several crewmen were killed.#Gaza pic.twitter.com/NnRPcKOQLX
— Naser (@nasermoh29) January 26, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: