കൊച്ചി: അദ്ധ്യാപകന് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപത്രി സവാദിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഫെബ്രു. 16 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
സവാദിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ അടുത്തയാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. സവാദിനെ എറണാകുളം സബ് ജയിലില്‍ നിന്ന് കാക്കനാടുള്ള ജില്ലാ ജയിലിലേക്ക് മാറ്റുമെന്നും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും എന്‍ഐഎ അറിയിച്ചു. എട്ട് വര്‍ഷമാണ് സവാദ് കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. എസ്ഡിപിഐയുടെ സഹായത്തോടെ വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ വാടകവീടുകളെടുത്ത് താമസിക്കുകയായിരുന്നു. മട്ടന്നൂരില്‍ ഷാജഹാന് എന്ന പേരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സവാദ് എന്‍ഐഎയുടെ പിടിയിലായത്.
സവാദിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്തു. സവാദിന്റെ ഭാര്യ, ഭാര്യാപിതാവ്, വിവാഹം നടത്തിക്കൊടുത്ത തിരുനാട്ടിലെ പള്ളി ഭാരവാഹികള്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. 13 വര്‍ഷം അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് നടക്കാന്‍ സവാദിന് വലിയ തോതിലുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: