അയോധ്യ : പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ദര്‍ശനത്തിന്റെയും ആരതിയുടെയും സമയക്രമം പുതുക്കി.
പുതുക്കിയ സമയക്രമം പ്രകാരം ശ്രംഗാര്‍ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാണ്. ഭക്തര്‍ക്ക് രാവിലെ 7 മണിമുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രവേശിക്കാം.
ഭോഗ് ആരതി ഉച്ചയ്ക്കാണ്. രാത്രി 7.30നും ആരതിയുണ്ടാകും.
ഭോഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിനും നടക്കും. രാത്രി പത്തിന് ശയന് ആരതിയോടെ ഒരു ദിവസത്തെ പൂജകള്‍ അവസാനിക്കും.
ഈ മാസം 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തലാണ് പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ അയോദ്ധ്യയില്‍ നടന്നത്. തൊട്ടടുത്ത ദിവസം മുതല്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: