ഹൈദരാബാദ്: ഗൾഫ് ഓഫ് ഏദൻ കടലിലിടുക്കിൽ യെമനി ഭീകരരായ ഹൂതികളുടെ ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ എം വി മാർലിൻ ലുവാണ്ടയ്‌ക്ക് കൈത്താങ്ങായി ഭാരതീയ നാവിക സേന. ഭാരത നാവിക സേനയുടെ അഭിമാനമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് വിശാഖപട്ടണം ഗൾഫ് ഓഫ് ഏദനിൽ വിന്യസിച്ചതായി നാവികസേന ശനിയാഴ്ച അറിയിച്ചു.
എണ്ണക്കപ്പലിൽ 22 ഭാരതീയരും ഒരു ബംഗ്ലാദേശി ജീവനക്കാരുമുണ്ട്. എണ്ണക്കപ്പലിലെ ജീവനക്കാരെ സഹായിക്കാൻ ഐഎൻഎസ് വിശാഖപട്ടണം വിന്യസിച്ച അഗ്നിശമന ഉപകരണങ്ങൾ സഹിതം എൻബി സിഡി ടീം ദുരന്തത്തിലായ മർച്ചൻ്റ് വെസലിലെ അഗ്നിശമന ശ്രമങ്ങൾ തുടരുന്നുണ്ടെന്നും എംവിയിൽ 22 ഭാരതീയരും ഒരു ബംഗ്ലാദേശി ജീവനക്കാരുമുണ്ടെന്നും നാവിക സേന എക്‌സിൽ കുറിച്ചു.
ജനുവരി 26 ന് രാത്രിയാണ് എംവി മാർലിൻ ലുവാണ്ടയെ ഹൂതി ഭീകരർ ആക്രമിച്ചത്. ആക്രമണം നടന്ന ഉടൻ അതിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുക്കുകയായിരുന്നു. ഗൾഫ് ഓഫ് ഏദനിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ മാർലിൻ ലുവാണ്ടയ്‌ക്ക് നേർക്ക് തങ്ങളുടെ നാവികസേന ഒരു ഓപ്പറേഷൻ നടത്തിയതായി അവർ അവകാശപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: