ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ധനസഹായം സ്വീകരിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം മുദാസിര്‍ അഹമ്മദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് കാംബെ, മുഹമ്മദ് ഇഖ്ബാല്‍ ഖാന് എന്നിവര്‍ക്കെതിരെയാണ് ഇഡി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസിന്റെ വിചാരണ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2015ലാണ് ജമ്മു കശ്മീര്‍ പോലീസ് ഐപിസി, യുഎപിഎ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് കേസ് ഇഡി ഏറ്റെടുക്കുകയായിരുന്നു. 33 സ്വര്‍ണ്ണ നാണയങ്ങളും 17.50 ലക്ഷം രൂപയും പ്രതികളുടെ കയ്യില്‍ നിന്ന് കണ്ടെത്തി.
ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫണ്ട് ശേഖരിച്ചു. അതുവഴി ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിച്ച് രാജ്യത്തിന്റെ സമാധാനവും ഐക്യവും തകര്‍ത്തുവെന്നും ഇഡി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: