രാമക്ഷേത്രം പള്ളിപ്പറമ്പിലാണെന്ന് പറഞ്ഞ് പോസ്റ്ററൊട്ടിച്ചു നടക്കുന്ന കമ്മി സുഡാപ്പികള്‍ വായിക്കാന്‍ സാക്ഷാല്‍ വടക്കേകൂട്ടാലെ നാരായണന്‍കുട്ടി നായരെന്ന വി കെ എന്‍ എഴുതുന്ന ഭാരത ചരിത്രം. നമ്മുടെ ചരിത്രം എങ്ങനെ ‘കണ്ടവന്റെ ചരിത്രമായി’ എന്നറിയാന്‍ ‘ചിത്രഭാരതത്തിലെ ബാന്ധവം’ എന്ന വികെഎന്‍ കൃതി വായിക്കുക:
രാഷ്ട്രകൂടോത്രക്കാര്
‘… ആനുഷംഗികമായി പ്രസ്താവിക്കട്ടെ, തെക്ക് ചോളനും ചാലൂക്യനും ഇതേ കാലത്താണ് തമ്മില്‍ തമ്മില്‍ പോര് നടത്തിയിരുന്നത്. ഈ തവ്വിലാണ് ഹമ്മിര എന്ന മുഹമ്മദ്, ഗസ്നിയിലെ സുല്‍ത്താന്‍ പഞ്ചാബിലെ അഞ്ചു നദികളും കടന്ന് കിഴക്ക് കുതിച്ചത്. ഗസ്നിയുടെ ശക്തി കത്തിയവാടിന്റെ ഹൃദയഭാഗത്തും സോമനാഥ ക്ഷേത്രത്തിലും വ്യാപിച്ചു. ഇവിടം തൊട്ടാണ് ഇന്ത്യാ ചരിത്രം കണ്ടവന്റെ ചരിത്രമാകുന്നത്….
തീവെട്ടി കൊള്ളയുടെ ആശാനായിരുന്നു ഗസ്നിയിലെ മഹ്മൂദ്. ഇപ്പോള്‍ ഇയാള്‍ പരക്കെ അറിയപ്പെടുന്നത് മമ്മദ് എന്ന പേരിലാണ്. ‘അള്ളാ മമ്മദ്’ എന്നു പറഞ്ഞാല്‍ കള്ളന് വരുന്നു എന്നര്‍ത്ഥം. ഹിന്ദുക്ഷേത്രങ്ങളുടെ ഉന്മൂലനാശം, പഞ്ചലോഹ വിഗ്രഹങ്ങളുടെ കള്ളക്കടത്ത്, ജംഗമസ്വത്തുക്കളുടെ കൊള്ളയടി എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ വിനോദം. ആകെ മൊത്തം പതിനേഴു തവണ ടിയാന് ഇന്ത്യയെ ഹിംസിച്ചത്രേ. നാഗര്‍കോട്ട എന്ന ഒരൊറ്റ സ്ഥലത്തു നിന്നും വിദ്വാന് 7,00,000 സ്വര്‍ണ ദിനാറും 700 മന്ന് സ്വര്‍ണവും അത്രയ്ക്ക് വെള്ളിയും 20 മന്ന് ആടയാഭരണങ്ങളും മുത്തും ചിപ്പിയും വൈരവും കൂക്കിവിളിയും വൈഡൂര്യവും രത്നവും പരസ്യമായി പടിഞ്ഞാട്ട് കടത്തി….
അങ്ങനെ കാലം ചെന്നപ്പോള്‍ ഹിന്ദുക്കള്‍ക്ക് മുസ്ലിമിങ്ങളോടും അവര്‍ക്കു തിരിച്ചും ഉള്ള രാഗദ്വേഷത്തിന് ക്ഷയം സംഭവിച്ചു. പിന്നീട് സാനുരാഗമായി ഗുജറാത്തിലെ അര്‍ജ്ജുനനെന്ന ഒരു രാജാവ് ഹൊര്മൂസ്സ് എന്ന ഒരു കപ്പല്‍ മുതലാളിക്ക് ഒരു പള്ളി പണിയുവാന്‍ തന്റെ രാജ്യത്ത് അനുവാദവും പള്ളിക്കു വേണ്ട അള്ളാവിനേയും കൊടുത്തു. ഇല്ലള്ളാ എന്ന ഗാനം നിരോധിച്ചു പള്ളിയുടെ നിത്യനിദാനത്തിനു വേണ്ട ധനം ഗോതമ്പായി കൊടുത്തു. സോമനാഥക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനത്തിലെ മിച്ചം മക്കയ്ക്കും മദീനയ്ക്കും കൊണ്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഇത്രയും ഔദാര്യത്തിന്റെ ഫലമായി 1297ല്‍ ഗുജറാത്താകമാനം സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ വരുതിയിലായി.’
(ചിത്രഭാരതത്തിലെ ബാന്ധവം, വി.കെ.എന്‍)
(എം.ടിയുടെ നിര്‍മ്മാല്യം ഈ കാലത്ത് ചിന്തിക്കാന്‍ കഴിയില്ലെന്ന് നെടുവീര്‍പ്പിടുന്ന ഇടത് അമ്മാവന്മാര്ക്ക് അതൊന്നു മാറ്റിപ്പിടിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. അള്ളാ മമ്മദ് എന്നാല്‍ കള്ളന് വരുന്നൂ എന്നാണര്‍ത്ഥമെന്നും, ഒരു പള്ളിക്കു വേണ്ട അള്ളാവിനേയും കൊടുത്തിട്ട് ‘ഇല്ലള്ളാ എന്ന ഗാനം നിരോധിച്ച’ രാജാവിന്റെ കഥയും പറയാന്‍ ഏതെങ്കിലും പ്രസാധകര് തയ്യാറാകുമോ എന്ന് വരുന്ന ലിറ്റ് ഫെസ്റ്റുകളിലെങ്കിലും ആശങ്കപ്പെടാനുള്ള ധൈര്യം ഇവിടത്തെ സാംസ്കാരിക നായ്ക്കള്ക്കുണ്ടോ എന്നതാണ് ഉത്തരംകിട്ടേണ്ട ചോദ്യം.)
ഗണേഷ് രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: