തായ്‌പേയ് : തായ്‌വാനു ഭീഷണി ഉയർത്തി പടക്കപ്പലുകൾ വിന്യസിച്ച് ചൈന. തായ്‌വാനിലേക്ക് ചൈന 30 ലധികം യുദ്ധവിമാനങ്ങളും നിരവധി പടക്കപ്പലുകളും അയച്ചതായി ദ്വീപിന്റെ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ഇരു രാജ്യങ്ങളും സംഘർഷം തണുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തായ് തലസ്ഥാനത്ത് മുതിർന്ന അമേരിക്കൻ-ചൈനീസ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സൈനിക സമ്മർദ്ദം. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി വെള്ളിയാഴ്ച രാവിലെ 6 മുതൽ ശനിയാഴ്ച രാവിലെ 6 വരെ തായ്‌വാന് ചുറ്റും SU-30 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 വിമാനങ്ങളും ആറ് നാവികസേനാ കപ്പലുകളും അയച്ചു. ഇതിൽ 13 യുദ്ധവിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ മറികടന്നിട്ടുണ്ട്.
സ്വയം ഭരിക്കുന്ന തായ്‌വാൻ സ്വന്തം പ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അടുത്ത കാലത്തായി ചൈന സൈനിക വിമാനങ്ങളും കപ്പലുകളും അയക്കുന്നത് തായ്‌വാനെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. തായ്‌വാനിൽ ലായ് ചിംഗ്-തെയെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുത്ത് ദിവസങ്ങൾക്ക് ശേഷം ആറ് ചൈനീസ് ബലൂണുകൾ ദ്വീപിന് മുകളിലൂടെയും വടക്ക് വ്യോമമേഖലയിലൂടെയും പറന്നതായി തായ്‌വാൻ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: