ജങ്കാവ്: പുരാതന നാടക കലാരൂപമായ ചിന്ദു യക്ഷഗാനത്തിന് പത്മശ്രീ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് തെലങ്കാനയില്‍ നിന്നുള്ള ഗദ്ദം സമ്മയ്യ. 18 വര്‍ഷമായി ഞാന്‍ ഈ കല അഭ്യസിക്കുന്നു. ഇതിനുമുമ്പ് എനിക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് വലിയ ഒരു അംഗീകാരമാണെന്നും ചിന്ദു യക്ഷഗാനം നാടക കലാകാരനായ ഗദ്ദം സമ്മയ്യ പറഞ്ഞു.
തെലങ്കാന സര്‍ക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും ഡയറക്ടര്‍, കേന്ദ്ര മന്ത്രി ജി. കിഷന് റെഡ്ഡി എന്നിവരുടെ സഹായത്തോടെ പുരാതനവും വംശനാശഭീഷണി നേരിടുന്നതുമായ ഈ കലാരൂപത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു.
തെലങ്കാനയില്‍ പ്രചാരത്തിലുള്ള ഒരു പുരാതന കലാരൂപമാണ് ചിന്ദു യക്ഷഗാനം. നൃത്തം, സംഗീതം, സംഭാഷണം, വേഷവിധാനം, മേക്കപ്പ്, സ്റ്റേജ് ടെക്നിക്കുകള്‍ എന്നിവ സമന്വയിപ്പിച്ച ഒരു നാടക കലാരൂപമാണിത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമ്മയ്യയ്ക്ക് പത്മശ്രീ നല്കി ആദരിച്ചിരുന്നു. അഞ്ച് പത്മവിഭൂഷണ്‍, 17 പത്മഭൂഷണ്‍, 110 പത്മശ്രീ പുരസ്കാരങ്ങള്‍ ഉള്‍പ്പെടുന്ന പത്മ പുരസ്കാരങ്ങള്‍ വ്യാഴാഴ്ചാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: