ഓര്‍ഡര്‍ ചെയ്തവര്‍ക്ക് നേരിട്ട് ഭക്ഷണമെത്തിക്കുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് ബ്ലൂ ടൂത്ത് ഉള്ള ഹെല്‍മെറ്റ് നല്കി ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോ. ജീവനക്കാരുടെ സുരക്ഷാവര്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സൊമാറ്റോ വിശദീകരിക്കുന്നു.
ഹെല്‍മെറ്റിലെ ബ്ലൂടൂത്ത് പല രീതികളില്‍ സൊമാറ്റോയുടെ ഭക്ഷ്യവിതരണ ഏജന്റിനെ സഹായിക്കും. കൃത്യമായി ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടോ എന്നുറപ്പാക്കും. കീഴ്ത്താടിയില്‍ ശരിയായ രീതിയില്‍ ഹെല്‍മെറ്റിന്റെ കീഴ്വശം പിടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കും.
തങ്ങളുെട കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ മൂന്ന് ലക്ഷം ഭക്ഷണവിതരണപങ്കാളികള്ക്ക് ബ്ലൂടൂത്ത് ഹെല്‍മെന്റ് കമ്പനി നല്‍കും. മാത്രമല്ല, പോകുന്ന വഴികളില്‍ ഏതെങ്കിലും ആളുകള്‍ക്ക് ആരോഗ്യപ്രശ്നം ഉണ്ടായാല്‍ ഫസ്റ്റ് എയ് ഡ് നല്കാന് പ്രാപ്തരാക്കുന്ന പരിശീലനവും സൊമാറ്റോ പതിനായിരം പേര്‍ക്ക് നല്‍കിക്കഴിഞ്ഞതായി സൊമാറ്റോ സിഇഒ രാകേഷ് രഞ്ജന്‍ പറഞ്ഞു. കൃത്രിമശ്വാസം നല്‍കുന്നതുള്‍പ്പെടെയുള്ള പരിശീലനമാണ് നല്‍കിയിരിക്കുന്നത്. ഇത് ഭക്ഷണവിതരണത്തിനപ്പുറം ഉള്ള ജീവകാരുണ്യപ്രവര്‍ത്തനം എന്ന രീതിയിലേക്ക് കൂടി സൊമാറ്റോയുടെ പ്രവര്‍ത്തനെ വിപുലീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: