ടെൽ അവീവ്: ഭാരതം-ഇസ്രായേൽ ബന്ധത്തെ “ശക്തമായത്” എന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ്. വെള്ളിയാഴ്ച 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വേളയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. പങ്കിട്ട വളർച്ചയ്‌ക്കും നിലനിൽക്കുന്ന സൗഹൃദത്തിനും” വേണ്ടിയുള്ള ശ്രമങ്ങൾ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു.
തന്റെ എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. “ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തെ അനുസ്മരിച്ച്, ഡോ. ജയശങ്കറിനും ഭാരതത്തിലെ ജനങ്ങൾക്കും ഞാൻ എന്റെ ആദരവ് അറിയിക്കുന്നു, എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിൽ എല്ലാ ഭാരതിയർക്കും എന്റെ ആശംസകൾ,” – അദ്ദേഹം ഹിന്ദിയിൽ കുറിച്ചിട്ടു
ഇസ്രായേൽ പാർലമെന്റ് സ്പീക്കർ അമീർ ഒഹാനയും അവസരത്തിൽ അഭിനന്ദിച്ചു. “നമ്മുടെ രാജ്യങ്ങളുടെ ബന്ധം ശക്തമാണ്, ഞങ്ങൾ പങ്കിട്ട വളർച്ചയ്‌ക്കും സുസ്ഥിരമായ സൗഹൃദത്തിനും വേണ്ടി പരിശ്രമിക്കുന്നു.”- അമീർ ഒഹാന എക്സിൽ പറഞ്ഞു. ഭാരതത്തിലെ പ്രിയ സുഹൃത്തുക്കളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ന്യൂദൽഹിയും ജറുസലേമും തമ്മിലുള്ള ശാശ്വതമായ പങ്കാളിത്തം എപ്പോഴും അഭിവൃദ്ധിപ്പെടട്ടെ -ഒഹാന ട്വീറ്റ് ചെയ്തു.
ടെൽ അവീവിൽ ഭാരതത്തിന്റെ അംബാസഡർ സഞ്ജീവ് സിംഗ്ല, എംബസി ജീവനക്കാരുടെ സാന്നിധ്യത്തിൽ വസതിയിൽ ദേശീയ പതാക ഉയർത്തി. വിവിധ കമ്മ്യൂണിറ്റി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ നിലവിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ലഘുവായിട്ടാണ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: