ന്യൂദല്‍ഹി: ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി തടയാന്‍, റെയില്‍വേ സ്വന്തമായി രൂപകല്പന ചെയ്ത കവച് എന്ന സംവിധാനം അതിവേഗ ട്രെയിനുകളിലും വിജയപ്രദം. വടക്ക് മധ്യ റെയില്‍വേയിലെ ആഗ്ര ഡിവിഷനില്‍ കഴിഞ്ഞ ദിവസം, 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുകളില്‍ ഇത് വിജയകരമായി പരീക്ഷിച്ചു. കവച് ഘടിപ്പിച്ച സെമി ഹൈസ്പീഡ് എന്ജിന്, പല്‍വാള്‍-മഥുര പാതയിലാണ് ഒടിച്ചു നോക്കിയത്.
റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനാണ് കവച് വികസിപ്പിച്ചത്. ലോക്കോ പൈലറ്റ് എന്ജിന് ബ്രേക്ക് ചെയ്യുന്നതില്‍ പാളിച്ച വരുത്തിയാല്‍ പോലും എന്ജിന് സ്വയം ബ്രേക്ക് ചെയ്യുന്നതാണ് സംവിധാനം. മൂന്ന് സെക്ഷനുകളിലെ 140 ഓളം ട്രെയിനുകളില്‍ ഇത് ഘടിപ്പിച്ചു. 130 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇവ ഇതുവരെ വിജയകരമായി പരീക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് കൂടുതല്‍ വേഗതയില്‍ പരീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: