ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതരിണിയുടെ(47)മൃതദേഹം ചെന്നൈയിലെത്തിച്ചു. പ്രശസ്ത സംഗീത സംവിധായകനുമായ ഇളയരാജയുടെ മകളാണ്.
കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അര്‍ബുദ രോഗ ബാധിതയായിരുന്നു.
മലയാളത്തില്‍ കളിയൂഞ്ഞാല് എന്ന ചിത്രത്തിലെ കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍ എന്ന ഗാനം പ്രശസ്തമാണ്.മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. 2000ല്‍ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനാണ് ദേശീയപുരസ്കാരം ലഭിച്ചത്. ഇളയരാജയുടെ സംഗീതത്തിലായിരുന്നു ഈ ഗാനം ഭവതരിണി പാടിയത്.
സ്വന്തം സംഗീതത്തില്‍ മായാനദി എന്ന തമിഴ് സിനിമയില്‍ ഭവതരിണി രണ്ടുവര്‍ഷം മുമ്പ് ആലപിച്ച ഗാനമാണ് അവസാനമായി അവര്‍ പാടിയ ഗാനം. 1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ‘തിത്തിത്തേ താളം’ എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറിയത്.
മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഭവതരിണി സംഗീതസംവിധായികയായത്. പരേതയായ ജീവാ ഗാജയ്യയാണ് മാതാവ്. സംഗീത സംവിധായകരായ യുവന് ശങ്കര്‍രാജ, കാര്‍ത്തിക് രാജ എന്നിവാണ് സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: