നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) ന്യൂദല്‍ഹി ഇനി പറയുന്ന തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. പബ്ലിക്കേഷന്‍ ഡിവിഷനിലാണ് അവസരം.
അസിസ്റ്റന്റ് എഡിറ്റേഴ്‌സ്-ഒഴിവുകള്‍-60, (ഇംഗ്ലീഷ് 25, ഹിന്ദി-25, ഉറുദു-10).
പ്രൂഫ് റീഡേഴ്‌സ് -60 (ഇംഗ്ലീഷ്-25, ഹിന്ദി-25, ഉറുദു-10)
ഡിടിപി ഓപ്പറേറ്റര്‍ 50-ഇംഗ്ലീഷ് 20, ഹിന്ദി 20 ഉറുദു 10
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ncert.nic.in ല്‍. വോക്ക് ഇന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് 3 മണിവരെ. സ്‌കില്‍ ടെസ്റ്റ്-അസിസ്റ്റന്റ് എഡിറ്റേഴ്‌സ് ഫെബ്രുവരി 3ന്, പ്രൂഫ് റീഡേഴ്‌സ്-ഫെബ്രുവരി രണ്ടിന്, ഡിറ്റിപി ഓപ്പറേറ്റേഴ്‌സ് ഫെബ്രുവരി 2-3 വരെ. സ്ഥലം –Publication Division, Ambedkhar Khand, NCERT, Sri Aurobindo Marg, NewDelhi110016.
തുടക്കത്തില്‍ 4 മാസത്തേക്കാണ് നിയമനമെങ്കിലും 12 മാസം വരെ ദീര്‍ഘിപ്പിക്കാനിടയുണ്ട്. ശമ്പളം പ്രതിമാസം-അസിസ്റ്റന്റ് എഡിറ്റര്‍-80000രൂപ, പ്രൂഫ് റീഡേഴ്‌സ്-37,000രൂപ, ഡിറ്റിപി ഓപ്പറേറ്റര്‍-50,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ www.ncert.nic.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: