ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ആഹ്ലാദകരമായ റിപ്പബ്ലിക് സമ്മാനം നല്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.
A great honor for France.
Thank you, India. pic.twitter.com/fXfp4hdCsb— Emmanuel Macron (@EmmanuelMacron) January 26, 2024
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അക്കാദമിക് ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന ശ്രമത്തിന്റെ ഭാഗമായി 2030ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഫ്രാന്‍സിലെ വിവിധ സര്‍വകലാശാലകളിലേക്ക് സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമെന്ന് മാക്രോണ്‍ പറഞ്ഞു. 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോ ആഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് പ്രഖ്യാപനം നടത്തിയത്.
My dear friend @NarendraModi,
Indian people,My warmest wishes on your Republic Day. Happy and proud to be with you.
Let’s celebrate! pic.twitter.com/e5kg1PEc0p
— Emmanuel Macron (@EmmanuelMacron) January 26, 2024
‘2030ല്‍ ഫ്രാന്‍സില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാകണം, ഇത് വളരെ അഭിലഷണീയമായ ലക്ഷ്യമാണ്, പക്ഷേ അത് സാധ്യമാക്കാന്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്,’ മാക്രോണ്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
30,000 Indian students in France in 2030.
It’s a very ambitious target, but I am determined to make it happen.
Here’s how: pic.twitter.com/QDpOl4ujWb
— Emmanuel Macron (@EmmanuelMacron) January 26, 2024
ഫ്രാന്‍സ് വിദ്യാര്‍ത്ഥികളെ എങ്ങനെ സഹായിക്കുമെന്ന് വിശദീകരിച്ച മാക്രോണ്‍, ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവിടുത്തെ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര ക്ലാസുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞു. ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഒരുമിച്ച് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മക്രോണ്‍ വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.
‘എല്ലാവര്ക്കും ഫ്രഞ്ച്, മെച്ചപ്പെട്ട ഭാവിക്കായി ഫ്രഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങളില്‍ പുതിയ ഭാഷാ പഠന പാതകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. പുതിയ ഫ്രഞ്ച് പഠന കേന്ദ്രങ്ങളുടെ സമാരംഭവും അലയന്‍സസ് ഫ്രാങ്കൈസസ് ശൃംഖലയുടെ വളര്‍ച്ചയും ഈ സംരംഭത്തിന് തുടക്കം കുറിക്കും.
നിലവില്‍ ക്യുഎസ് റാങ്കിംഗില്‍ 35 ഫ്രഞ്ച് സര്‍വ്വകലാശാലകളും ടൈംസ് ഉന്നത വിദ്യാഭ്യാസ റാങ്കിംഗില്‍ ഏകദേശം 15 ഉം സ്ഥാപനങ്ങളും ഉള്ളകാര്യം മാക്രോണ്‍ അടിവരയിട്ടു പറഞ്ഞു. ‘ഫ്രാന്‍സിലേക്ക് വരിക എന്നാല്‍ മികവ് തേടുക’ എന്നാണ്. ഈ പ്രതിബദ്ധത ഒരു പ്രധാന അന്താരാഷ്ട്ര അക്കാദമിക് ഹബ്ബായി സ്വയം സ്ഥാപിക്കാനുള്ള ഫ്രാന്‍സിന്റെ ലക്ഷ്യവുമായി യോജിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സിലെത്തുന്നതിനുള്ള കടമ്പകള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതി വിശദീകരിച്ച് മാക്രോണ്‍ പറഞ്ഞു.ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഒരുമിച്ച് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മാക്രോണ്‍ യുവതയോട് പറഞ്ഞു. ‘റിപ്പബ്ലിക് ദിനത്തില്‍ എന്റെ ഊഷ്മളമായ ആശംസകള്‍. നിങ്ങളോടൊപ്പമുണ്ടായതില്‍ സന്തോഷവും അഭിമാനവുമുണ്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് രാജകീയ നഗരിയായ ജയ്പൂര്‍ ഇന്നലെ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അദ്ദേഹം റോഡ് ഷോയിലും പങ്കെടുത്തു.
അയോദ്ധ്യയിലെ ശ്രീരാമപ്രാണപ്രതിഷ്ഠയുടെ ആഘോഷം അലയടങ്ങാതെ തുടരുന്നതിനിടയിലാണ് രാജ്യം പരമാധികാര റിപ്പബ്ലിക്കായതിന്റെ ഉത്സവവും എത്തുന്നത്. ജയ്പൂരിന്റെ തെരുവുകള്‍ മോദിക്കും മാക്രോണിനുമായി അണിഞ്ഞൊരുങ്ങിയിരുന്നു. പതിനായിരക്കണക്കിനാളുകളാണ് റോഡിന്റെ ഇരുവശങ്ങളിലും നേതാക്കളെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്. ഭാരത് മാതാ കി ജയ്, വന്ദേമാതരം, ജയ് ശ്രീരാം വിളികളോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം പൂക്കള്‍ വര്‍ഷിച്ചും ആരവം മുഴക്കിയും സ്വീകരണം ഉജ്ജ്വലമാക്കിയത്. റോഡ് ഷോയിലെ സ്വീകരണത്തില്‍ വിസ്മയം കൊണ്ട ഫ്രഞ്ച് പ്രസിഡന്റ് ജനങ്ങളെ കൈവീശി കാട്ടിയും തൊഴുതും അഭിവാദ്യം ചെയ്തു.
റോഡ് ഷോയ്ക്ക് ശേഷം ഇരുനേതാക്കളും പാലസ് ഓഫ് ബ്രീസ് (ഇളം കാറ്റിന്റെ കൊട്ടാരം) എന്നറിയപ്പെടുന്ന ഹവാ മഹല്‍ സന്ദര്‍ശിച്ചു. 1799ല്‍ ജയ്പൂര്‍ രാജകൊട്ടാരത്തിന്റെ ഭാഗമായി നിര്രിച്ചതാണ് ഈ ചരിത്രമന്ദിരം.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് ദ്വിദിന സന്ദര്‍ശനത്തിനായി മാക്രോണ്‍ ജയ്പൂരിലെ വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര, മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ എന്നിവരെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ജയശങ്കര്‍, രാജസ്ഥാന് ഉപമുഖ്യമന്ത്രി ദിയ കുമാരി എന്നിവര്‍ക്കൊപ്പം ആംബര്‍ കോട്ട അദ്ദേഹം സന്ദര്‍ശിച്ചു. പരമ്പരാഗത രീതിയിലുള്ള സ്വീകരണമാണ് അദ്ദേഹത്തിന് അവിടെ ഒരുക്കിയത്.
കോട്ടയില്‍ തന്നെ സ്വീകരിക്കാനെത്തിയ വിദ്യാര്‍ത്ഥികളുമായും രാജസ്ഥാനിലെ കലാകാരന്മാരുമായും കരകൗശലത്തൊഴിലാളികളുമായും അദ്ദേഹം സംവദിച്ചു. കൊട്ടാരത്തിന്റെ നിര്മ്മിതികലയില് അത്ഭുതം കൊണ്ട മാക്രോണ്‍ രാജസ്ഥാനിലെ ചിത്രകാരന്മാരെ അഭിനന്ദിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി മോദിക്കൊപ്പം പിങ്ക് സിറ്റിയില്‍ മഹാരാജാ സവായ്ജയ് സിങ് നിര്‍മിച്ച സൗരനിരീക്ഷണകേന്ദ്രമായ ജന്തര്‍ മന്ദര്‍ സന്ദര്‍ശിച്ചു. 2010ല്‍ യുനസ്കോ ഇത് ലോക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.
ഇത് ആറാം തവണയാണ് ഒരു ഫ്രഞ്ച് ഭരണാധികാരി നമ്മുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: