എറണാകുളം: പുതിയ ചിത്രം മലൈക്കോട്ടൈ വലിബന് നേരെ ഹേറ്റ് ക്യാമ്പയിന് എന്തിനെന്നറിയില്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശേരി.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംവിധായകന്.
മലൈക്കോട്ടൈ വലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. സിനിമ കണ്ട് വേണം അഭിപ്രായം പറയാന്‍. നെഗറ്റീവ് റിവ്യൂ പ്രശ്നമല്ലെന്നും ഫസ്റ്റ് ഷോ കണ്ട് ഇറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നതെന്നും ലിജോ ജോസ് പെല്ലിശേരി പറഞ്ഞു.
സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായി ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല താന്‍. എന്നാല്‍ മലൈക്കോട്ടൈ വലിബന് ഇറങ്ങിയ ശേഷം ഞെട്ടിക്കുന്ന കാര്യമാണ് ഉണ്ടായതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: