ന്യൂദല്‍ഹി: പത്മ പുരസ്കാരങ്ങളുടെ 34 പേരുടെ ആദ്യ പട്ടികപ്രഖ്യാപിച്ചു. കഥകളി ആചാര്യന് സദനം ബാലകൃഷ്ണന്, തെയ്യം കലാകാരന് ഇപി നാരായണന്, കാസര്‍കോട്ടെ നെല്കര്ഷകന് സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും പത്മശ്രീ പുരസ്കാരം നേടിയത്.
കര്‍ണാടകയില്‍നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്ത്തകന് സോമണ്ണ ,ഗോത്ര വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഝാര്‍ഗഢില്‍ നിന്നുള്ള ചാമി മുര്‍മു, രാജ്യത്തെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാര്‍ബതി ബര്‍വ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ദഡില്‍നിന്നുള്ള ജഗേശ്വര്‍ യാദവ്, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകനായ ഹരിയാനയില്‍നിന്നുള്ള ഗുര്‍വിന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകനായ പഞ്ചിമ ബംഗാളില്‍നി്നനുള്ള ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്ത്തകന് സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകനായ ഛത്തീസ്ഗഢില്‍നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല്‍ പ്രദേശില്‍നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, തുടങ്ങിയവര്‍ക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: