ഹൈദരാബാദ്: തെലങ്കാനയില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് നൂറുകോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെടുത്തു. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ മുന്‍ ഡയറക്ടറുമായ ശിവ ബാലകൃഷ്ണന്റെ അനധികൃത സ്വത്തുക്കളാണ് കണ്ടെടുത്തത്.
ഇന്നലെ രാവിലെ അഞ്ച് മണിയോടെ ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകള്‍, ഓഫീസുകള്‍ എന്നിങ്ങനെ ഇരുപത് സ്ഥലങ്ങളിലായിരുന്നു പരിശോധന. നാല്പത് ലക്ഷത്തോളം പണം, രണ്ട് കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് ഡെപ്പോസിറ്റ്, 14 ഫോണുകള്‍, 10 ലാപ്ടോപ്പ്, ഫ്ളാറ്റ്, ബിനാമി ഇടപാടുകള്‍ എന്നിവയുടെ രേഖകളാണ് എസിബി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി പെര്‍മിറ്റ് നല്‍കിയതിലൂടെ കോടികള്‍ സമ്പാദിച്ചതായാണ് പ്രാഥമിക കണ്ടെത്തല്‍. പണം സമ്പാദിക്കാനായി ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതിന് സസ്പെന്‍ഷനിലായ ബാലകൃഷ്ണയ്ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: