ന്യൂദല്‍ഹി: കൂടുതല്‍ ആത്മവിശ്വാസത്തോടെയുള്ള ഭാരതത്തെയാണ് ഇപ്പോള്‍ കാണുന്നതെന്ന് ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷണര്‍ ഫിലിപ്പ് ഗ്രീന്‍. ഓസ്ട്രേലിയ അതിനെ സ്വാഗതം ചെയ്യുന്നു. വരുംവര്‍ഷങ്ങളിലും ഭാരതവും ഓസ്ട്രേലിയയും തമ്മില്‍ മികച്ച സഹകരണമാണ് പ്രതീക്ഷിക്കുന്നത്, ഹൈക്കമ്മിഷണര്‍ തുടര്‍ന്നു.
മികച്ച ആത്മവിശ്വാസത്തോടെ സര്‍വ മേഖലകളിലും മുന്നേറുന്ന ഭാരതമാണിത്. ക്വാഡ് സഖ്യത്തിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടക്കാറുണ്ട്. നാലഞ്ചു വര്‍ഷമായി സഖ്യത്തിലുണ്ടായ വികസനം നാടകീയമായി തോന്നാം, ഫിലിപ്പ് ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിലെ നയതന്ത്രജ്ഞര്‍ക്കെതിരേ ഓസ്ട്രേലിയയില്‍ നടന്ന ഖാലിസ്ഥാന്‍ പ്രതിഷേധത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഓസ്ട്രേലിയ മാനിക്കുന്നു. അതോടൊപ്പം ഭാരതത്തില്‍ നിന്നുള്ള നയതന്ത്രജ്ഞരുടെയും മിഷനുകളുടെയും സുരക്ഷയും പ്രധാന വിഷയം തന്നെയാണ്. അതില്‍ ഓസ്ട്രേലിയ വിട്ടുവീഴ്ചയ്ക്കില്ല, ഫിലിപ്പ് ഗ്രീന്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: