താംബരം: ന്യൂദല്‍ഹി മുതല്‍ കന്യാകുമാരി വരെ സിദ്ധ ഡോക്ടര്‍മാരും, ഗവേഷകരും നടത്തുന്ന അഖിലേന്ത്യാ ബൈക്ക് റാലി കേന്ദ്ര ആയുഷ് സഹമന്ത്രി ഡോ. മുഞ്ജപാരമഹേന്ദ്ര ഭായ് ഫഌഗ് ഓഫ് ചെയ്തു. ഭാരതത്തില്‍ ആദ്യമായാണ് ഒരു ചികിത്സാ പദ്ധതിയുടെ പ്രചരണത്തിന് ഇത്തരത്തില്‍ ഒരു റാലി സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഭാരതീയ ചികിത്സാ പദ്ധതി കൗണ്‍സില്‍, സിദ്ധ-സോവരിഗ്പ പ്രസിഡണ്ട് ഡോ. കെ. ജഗന്നാഥന്, ആയുഷ് മന്താലയം ജോ. സെക്രട്ടറി കവിത ഗാര്‍ഗ്, ഡെപ്യൂട്ടിഡയറക്ടര്‍ ജനറല്‍ സത്യജിത് പോള്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.
പത്ത് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ദല്‍ഹി മുതല്‍ കന്യാകുമാരി വരെ എട്ടു സംസ്ഥാനങ്ങളിലൂടെ 3333 കി.മീ. താണ്ടുന്ന റാലി ഫെബ്രു. 14 ന് കന്യാകുമാരിയില്‍ സമാപിക്കും.
ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയൂട്ട്, കേന്ദ്ര സിദ്ധഗവേഷണ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റാലിനടക്കുന്നത്. ഈ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരും ഗവേഷകരുമാണ് റാലിയില്പങ്കെടുക്കുന്നത്. സിദ്ധ ചികിത്സാ സമ്പ്രദായത്തിന്റെ ഗുണങ്ങളും സവിശേഷതകളും സമഗ്ര ആരോഗ്യപരിപാലനത്തിനായി എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന അറിവ് ഭാരതത്തിലെ ജനങ്ങളിലേക്ക് എത്തിക്കുകയൊണ് ദൗത്യമെന്ന് ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും, കേന്ദ്ര സിദ്ധ ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറലുമായ (അധിക പദവി) പ്രൊഫ. ഡോ. ആര്. മീനാകുമാരി അറിയിച്ചു.
എട്ടു സംസ്ഥാനങ്ങള്‍ താണ്ടുന്ന റാലി ടീം 21 നഗരങ്ങളില്‍ സിദ്ധ ചികിത്സയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍, സൗജന്യ സിദ്ധ മരുന്നുകള്‍, ബ്രോഷറുകള്‍, കൈപ്പുസ്തകങ്ങള്‍ എന്നിവയുടെ വിതരണം, മെഡിക്കല്‍ ക്യാമ്പ് എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തും.
കന്യാകുമാരിയില്‍ സമാപന സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന മന്തിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രശസ്ത സിദ്ധ ചികിത്സകര്‍, ഗവേഷകര്‍, സമൂഹത്തിലെവിവിധ തുറയിലുള്ള പ്രമുഖ വ്യക്തികള്‍, ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയുട്ട്, കേന്ദ്ര സിദ്ധഗവേഷണ കൗണ്‍സില്‍ എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ പങ്കെടുക്കുമെന്ന് ദേശീയ സിദ്ധ ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ (ഇന്‍ ചാര്‍ജ്) പ്രൊഫ. ഡോ. എം. മീനാക്ഷി സുന്ദരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: