ന്യൂദൽഹി: ബജറ്റ് പൂർത്തിയായി അച്ചടിയ്ക്ക് കൈമാറുന്നതിന് മുന്‍പായി ഹൽവ ചടങ്ങ് സംഘടിപ്പിച്ചു. നോർത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് ഹൽവ ചടങ്ങ് പൂർത്തിയാക്കി എല്ലാ ഉദ്യോഗസ്ഥർക്കും ഹൽവ വിതരണം ചെയ്യുകയും ചെയ്തു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിസൻറാവു കരാദ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹൽവ ചടങ്ങിന് ശേഷം ബജറ്റ് അച്ചടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നു എന്ന സമ്പ്രദായമാണ് നിലനിൽക്കുന്നത്. അതായത്, ബജറ്റിന് മുന്നോടിയായി എല്ലാ വർഷവും നടത്തുന്ന ഹൽവ ചടങ്ങ് ബജറ്റുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ അച്ചടി പ്രക്രിയയുടെ ഔദ്യോഗിക തുടക്കത്തെ സൂചിപ്പിക്കുന്നു.
ഹൽവ ചടങ്ങ് നടന്ന ദിവസം മുതല്‍ ബജറ്റുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ നിയുക്ത ‘ലോക്ക്-ഇൻ’ കാലയളവിലേക്ക് കടക്കും. അതായത്, ഇനി ഇവര്‍ക്ക് പുറത്തിറങ്ങാന്‍ അവകാശമില്ല. ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഈ ഉദ്യോഗസ്ഥരെല്ലാം നോർത്ത് ബ്ലോക്കിൽ തുടരും. ബജറ്റ് അവതരണം കഴിഞ്ഞാലേ ഇനി ഇവര്‍ക്ക് പുറത്തിറങ്ങാൻ അനുവാദം ലഭിക്കൂ.
അതായത് നൂറിലധികം ഉദ്യോഗസ്ഥർ ഫെബ്രുവരി 1 വരെ നോർത്ത് ബ്ലോക്കിൽ കഴിയും. അന്തിമ ബജറ്റ് രേഖയെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനാണ് ഇവര്‍ ഓഫീസില്‍ തന്നെ കഴിയുന്നത്. കെറോണക്ക് ശേഷം സർക്കാർ പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇത്തവണയും കടലാസ് രഹിത ബജറ്റ് ആണ് അവതരിപ്പിക്കുക.
പാർലമെന്റിൽ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ ആൻഡ്രോയിഡ്, ആപ്പിൾ ഒഎസ് പ്ലാറ്റ്ഫോമുകളിൽ “യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ” ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: