തിരുവനന്തപുരം: കേരള ഫോക്ലോര് അക്കാദമിയുടെ 2022ലെ അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചു. തെയ്യത്തില്‍ കണ്ണൂരില്‍ നിന്നുള്ള എ.വി. കുഞ്ഞിരാമന്, പടയണിയില്‍ പത്തനംതിട്ടയിലെ പി.ടി. പ്രസന്നകുമാര്‍, ചവിട്ടുനാടകത്തിന്ആലപ്പുഴയിലെ ഡോ. ഫാ. വി.പി. ജോസഫ്, കോല്‍ക്കളിയില്‍ കോഴിക്കോട് ആര്.എന്‍. പീറ്റക്കണ്ടി, പൊറാട്ട് നാടകത്തിന് പാലക്കാട് പി.വി. നാരായണന്, പൂരക്കളിയില്‍ കണ്ണൂരിലെ സി.വി കുഞ്ഞിരാമന് പണിക്കര്‍, വേലകളിയില്‍ കോട്ടയത്തെ പി.എം. നാരായണ കൈമള്‍, അര്ജ്ജുനനൃത്തത്തില് കോട്ടയത്തെ എം.ജി. സജികുമാര്‍, ചെങ്കല്‍ ശില്പത്തില് കണ്ണൂരിലെ കെ.വി. പത്മനാഭപ്പണിക്കര്‍ മണിയാണി, കണ്യാര്‍കളിയില്‍ പാലക്കാട്ടെ പി.യു. ഉണ്ണി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.
ഗുരുപൂജ പുരസ്കാരത്തിന് തെയ്യം-കെ. രവീന്ദ്രന് (കണ്ണൂര്‍), മുടിയേറ്റ്-വാരണാട്ട് ശങ്കരനാരായണ കുറുപ്പ് (തൃശൂര്‍), പടയണി-കെ.എന്‍. ഗോപാലകൃഷ്ണന് (പത്തനംതിട്ട), കളരിപ്പയറ്റ്-വി.എം. വിജയന് ഗുരുക്കള്‍ (കോഴിക്കോട്), പൂരക്കളി -കെ.കെ. കൃഷ്ണന് (കണ്ണൂര്‍), കണ്യാര്‍കളി-പി.യു. കേശവദാസ് (പാലക്കാട്), പുളളുവന്‍പാട്ട്-രാവുണ്ണി (പാലക്കാട്), പാക്കനാര്ക്കോലം-കോമന് വീട്ടിച്ചോല (മലപ്പുറം), നായാടികളി, വെളളാട്ട്, ആണ്ടിക്കളി, തുയിലുണര്‍ത്ത് എന്നിവയില്‍- പി.കെ. സുന്ദരന്‍ (പാലക്കാട്), ഗരുഡന്‍തൂക്കം-ടി.കെ. പ്രഭാകരന് (എറണാകുളം), വേലന്‍പാട്ട്-എന്‍. സുകുമാരന്‍ (ആലപ്പുഴ), കരകൗശലം-ടി.വി. ഭാര്ഗവന് (കണ്ണൂര്‍), വടക്കന്‍പാട്ട്- ഒഞ്ചിയം പ്രഭാകരന് (കോഴിക്കോട്), ആര്യമാല-പി. മല്ലി (പാലക്കാട്) എന്നിവരും അര്‍ഹരായി. ഡോ. ബി. രവികുമാര്‍, പ്രഫ. എം.വി. കണ്ണന്, ഡോ. കെ.എം. ഭരതന്, എ.വി. അജയകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചത്. ഫെലോഷിപ്പിന് 15000 രൂപയും ഗുരുപൂജ, ഗ്രന്ഥരചന, ഡോക്യുമെന്ററി വിഭാഗങ്ങള്‍ക്ക് 7500 രൂപയും യുവ പ്രതിഭ പുരസ്കാരം, എംഎ ഫോക്ലോര് റാങ്ക് എന്നിവയ്ക്ക് 5000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: