തിരുവനന്തപുരം: അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം 27ന് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്കാണ് അവധി ബാധകം.
അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗമാണ് നടക്കുന്നത്.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള് ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂള്‍ തലത്തില്‍ നല്‍കേണ്ടതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നായി എല്‍.പി തലത്തില്‍ 51,515 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. യു.പി തലത്തില്‍ 40,036 അധ്യാപകരും ഹൈസ്കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: