കൊച്ചി: ‘ഓപ്പറേഷന് ജാഗ്രത’യിലൂടെ 24 മണിക്കൂറിനിടെ 114 പേരെ കൊച്ചി പൊലീസ് പിടികൂടി.ഏറെ നാളായി പൊലീസിനെ വെട്ടിച്ച് നടന്ന പ്രതികളെയടക്കമാണ് പിടികൂടിയതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ വ്യക്തമാക്കി.
വധശ്രമം, പോക്സോ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടികൂടിയത്.194 സ്ഥലങ്ങളിലാണ് ‘ഓപ്പറേഷന് ജാഗ്രത’തയുടെ ഭാഗമായി കൊച്ചി പൊലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ വര്‍ഷം 1359 ലഹരി കേസുകളാണ് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തതതെന്നും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ ഇത്തവണ ഉണ്ടായെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.ലഹരി കേസുകളില്‍ കൂടുതലും എം ഡി എം എ കേസുകളാണ്.
കൊച്ചിയില്‍ വാഹന പരിശോധന ശക്തമാക്കുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: