യോഗ്യത: പ്ലസ്ടു/എന്‍ജിനീയറിങ് ഡിപ്ലോമ (50% മാര്‍ക്കില്‍ കുറയരുത്), പ്രായപരിധി 21 വയസ്
അവസരം അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും
വിശദവിവരങ്ങള്‍ https://agnipathvayu.cdac.in- ല്‍
നിയമനം നാലുവര്‍ഷത്തേക്ക്; ശേഷം എയര്‍മെന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
വ്യോമസേനയില്‍ അഗ്‌നിവീര്‍ (01/2025) തസ്തികയിലേക്കുള്ള സെലക്ഷന്‍ ടെസ്റ്റ് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഫെബ്രുവരി 6 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.in ല്‍ ലഭിക്കും. രജിസ്‌ട്രേഷനുള്ള സൗകര്യം വെബ്‌സൈറ്റിലുണ്ട്.
യോഗ്യത: മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിനും 50% മാര്‍ക്കുണ്ടാകണം. അല്ലെങ്കില്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഐടി ബ്രാഞ്ചില്‍ 50% മാര്‍ക്കോടെ ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ (മെട്രിക്കുലേഷന്‍)/പ്ലസ്ടു/ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം).
ശാസ്‌ത്രേതര വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കോടെ (ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയരുത്) വിജയിച്ചിട്ടുള്ളവരെയും പരിഗണിക്കും.
മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരാകണം. ഉയരം പുരുഷന്മാര്‍ക്ക് 152.5 സെ.മീറ്ററില്‍ കുറയാതെയും വനിതകള്‍ക്ക് 152 സെ.മീറ്ററില്‍ കുറയാതെയും ഉയരത്തിനം പ്രായത്തിനും അനുസൃതമായി ഭാരവും ഉണ്ടായിരിക്കണം. ലക്ഷദ്വീപ്
നിവാസികള്‍ക്ക് 150 സെ.മീറ്റര്‍ ഉയരം മതിയാകും.
നെഞ്ചളവ് പുരുഷന്മാര്‍ക്ക് 77 സെ.മീറ്ററില്‍ കുറയാതെയും വികാസശേഷി 5 സെ.മീറ്ററും വേണം. കാഴ്ച, കേള്‍വി ശക്തിയുള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല. പ്രായപരിധി 21 വയസ്. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും മധ്യേ ജനിച്ചവരാകണം. സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷക്കാലം സേവനമനുഷ്ഠിക്കാം. ഒന്നാം വര്‍ഷം പ്രതിമാസം 30,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയും മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയുമാണ് ശമ്പളം. ഇതില്‍ 30% കോര്‍പ്പസ് ഫണ്ടിലേക്ക് പിടിക്കും. പിരിഞ്ഞുവരുമ്പോള്‍ ഈ തുക ഉള്‍പ്പെടെ ഏകദേശം 10.04 ലക്ഷം രൂപ സേവാനിധിയായി ലഭിക്കും. സേവന കാലയളവില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജുണ്ടായിരിക്കും.
നാലുവര്‍ഷത്തെ സേവനത്തിനുശേഷം വ്യോമസേനയില്‍ റഗുലര്‍ എയര്‍മെന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: