കളമശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ അസമില്‍ നിന്ന് അറസ്റ്റ് ചെയ്ത് കളമശേരി പൊലീസ്.ഒന്നര വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
അപ്പര്‍ അസം ദിമാജി ജില്ലയിലെ കലിഹാമാരി ഗ്രാമത്തിലെത്തിയാണ് പുസാന്‍ഡോ എന്ന് വിളിക്കപ്പെടുന്ന മഹേഷ്വന്‍ സൈകിയയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അസമില്‍ അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന ഉള്‍ഗ്രാമത്തില്‍ ഉള്‍ഫ തീവ്രവാദി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍.
ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് പ്രദേശവാസികള്‍ പിന്തുടര്ന്നതിനാല് ഉടന്‍ തന്നെ പ്രതിയെ വാഹനത്തില്‍ എട്ടു കിലോമീറ്റര്‍ അകലെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
2022 ല്‍ കളമശ്ശേരി ചേനക്കാല റോഡില്‍ വാടകവീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി സമീപത്തു താമസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയെ വാടക വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാള്‍ അസമിലേക്ക് മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: