ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പരീക്ഷാ സമ്മര്‍ദ്ദം നേരിടാനുള്ള പ്രത്യേക സംരംഭമായ പരീക്ഷാ പേ ചര്‍ച്ച (2024) യ്ക്ക് മുന്നോടിയായി, 2024 ജനുവരി 23 ന് രാജ്യവ്യാപകമായി 774 ജില്ലകളിലെ 657 കേന്ദ്രീയ വിദ്യാലയങ്ങളിലും 122 നവോദയ വിദ്യാലയങ്ങളിലും (എവിഎസ്) ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ‘എക്സാം വാരിയേഴ്സ്’ (ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രധാന പ്രാദേശിക ഭാഷകളിലും ലഭ്യമാണ്) എന്ന പുസ്തകത്തിലെ പരീക്ഷാ മന്ത്രങ്ങള്‍ പ്രമേയമാക്കി നടത്തിയ മെഗാ പരിപാടിയില്‍ 60,000ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിനും അവരില്‍ രാജ്യസ്നേഹം വളര്‍ത്തുന്നതിനുമായി അദ്ദേഹത്തിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആചരിക്കുന്നു. ചിത്രരചനാ മത്സരത്തിന്റെ ഒരു പ്രമേയം പ്രചോദനാത്മകമായ ഈ സന്ദേശം ആയിരുന്നു
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ ആവിഷ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയം പെയിന്റിംഗ് മത്സരം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനുവരി 12 (ദേശീയ യുവജന ദിനം) മുതല്‍ ജനുവരി 23 വരെ മാരത്തണ്‍ ഓട്ടം, സംഗീത മത്സരം, മീം മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം, യോഗകംമെഡിറ്റേഷന് സെഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി
സ്കൂള്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംവാദത്തിന്റെ ഏഴാം പതിപ്പായ ‘പരീക്ഷ പേ ചര്‍ച്ച 2024’ ലേക്ക് മൈ ജിഓവി പോര്‍ട്ടലില്‍ 2.26 കോടി പേര് രജിസ്ട്രേഷന് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം, പരീക്ഷ പേ ചര്‍ച്ച പരിപാടി, 2024 ജനുവരി 29 ന് രാവിലെ 11 മണി മുതല്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഐടിപിഒയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും. പരിപാടിയില്‍ 3000ത്തോളം പേര് പ്രധാനമന്ത്രിയുമായി സംവദിക്കും.
ഓരോ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളെയും ഒരു അദ്ധ്യാപകനെയും കൂടാതെ കലാ ഉത്സവ് വിജയികളെയും പ്രധാന പരിപാടിയിലേക്ക് പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്നും (ഇഎംആര്‍എസ്) നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇത് ആദ്യമായി ഈ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: