ബന്ദിപ്പോറ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലെ ഗുരേസില്‍ നിയന്ത്രണ രേഖ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം സ്നൈപ്പര്‍മാരെ വിന്യസിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രാത്രി പട്രോളിംഗ് നടത്തുകയും ചെയ്തു.
നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച്, ഞങ്ങള്‍ 24 മണിക്കൂറും ശത്രുവിനെ നിരീക്ഷിക്കുന്നുവെന്ന് ഗുരേസിലെ അതിര്‍ത്തി കാക്കാന്‍ ഡ്യൂട്ടിയില്‍ വിന്യസിച്ചിരിക്കുന്ന ഒരു ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന് ദേശീയ മാധ്യമത്തോട് പറഞ്ഞു. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ജമ്മുശ്രീനഗര്‍ ദേശീയ പാതയില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) സുരക്ഷ ശക്തമാക്കിയത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: