കൊച്ചി : ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസില്‍ വിഷിച്ച വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
നടപടി ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികളുടെ ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ 2020ല്‍ അറസ്റ്റിലായ ബിനീഷ് ഒരു വര്‍ഷം തടവില്‍ കഴിഞ്ഞശേഷമാണ് പുറത്തിറങ്ങാനായത്. ഈ കേസില്‍ ആദായ നികുതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: