കൊച്ചി : സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സാമ്പത്തിക ഇടപാട് സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്ഐഒ) അന്വേഷണം നടത്തുന്നതില്‍ കേന്ദ്രത്തിന്റെ പ്രതികരണം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്എഫ്ഐഒ അനേഷണം വേണമെന്ന് ആശ്യപ്പെട്് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം കേന്ദ്രം കമ്പനികാര്യമന്ത്രാലയത്തിന്റെ ഹര്‍ജിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഹര്ജിക്കുതന്നെ പ്രസക്തിയില്ലെന്ന് കെഎസ്ഐഡിസിയുടേയും സിഎംആര്എല്ലിന്റേയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിക്ക് പ്രസക്തിയില്ല. നിയമപരമായി തങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും കെഎസ്ഐഡിസി കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ പിഴവുകളില്‍ ഒന്ന് പരിഹരിക്കാം. മറ്റൊന്ന് കറക്ഷന് പെറ്റീഷനിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തുന്ന രീതിയില്‍ ഉത്തരവ് പാസാക്കാന്‍ പാടില്ലെന്ന് സിഎംആര്‍എല്ലിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: