ചിക്കാഗോ : അമേരിക്കൻ സംസ്ഥാനമായ ഇല്ലിയോണിസിലെ ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവെപ്പിലാണ് 8 പേർ കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. 23 കാരനായ റോമിയോ നാൻസ് എന്ന യുവാവിനെ കൊലപാതകത്തിൽ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ നടന്ന വെടിവെപ്പിലാണ് എട്ടു പേർ കൊല്ലപ്പെട്ടതെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു. സംഭവം നടന്നത് ചിക്കാഗോ നഗരത്തിൽ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ്. എന്തിനാണ് ഇങ്ങനൊരു കൃത്യം എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേ സമയം വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻ പരിചയമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. എഫ്ബിഐ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ ലോക്കൽ പോലീസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണ്.
ഒരാളുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. എന്നാൽ മറ്റ് ഏഴ്പേരുടേയും മൃതദേഹങ്ങൾ തിങ്കളാഴ്ച രണ്ട് വീടുകളിൽ നിന്നുമായിട്ടാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: