തിരുവനന്തപുരം: ചിന്നക്കനാല്‍ ഭൂമി കൈവശപ്പെടുത്തിയെന്ന കേസില്‍ വിജിലന്‍സ്- റവന്യൂ റിപ്പോര്‍ട്ടുകള്‍ക്കെതിരെ എംഎല്‍എ മാത്യൂ കുഴല്നാടന്. സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു മാത്യൂ കുഴല്‍ നാടന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും റിസോര്‍ട്ടിനോട് ചേര്ന്നുള്ളസ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്നുമാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് റവന്യൂ വിഭാഗം അന്വേഷണം നടത്തിയെങ്കിലും വിജിലന്‍സിനെ അനുകൂലിച്ചുകൊണ്ടുള്ല റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറിയത്.
എന്നാല്‍ താന്‍ ഭൂമി കൈയ്യേറിയിട്ടില്ല. ആരോപണം തെറ്റാണെന്നും എംഎല്‍എ പറഞ്ഞു. റിസോര്‍ട്ടിനായി വാങ്ങിയ ഭൂമിയില്‍ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഒന്നുകൂടി സുരക്ഷിതമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചെരിവുള്ള സ്ഥലങ്ങളില്‍ മണ്ണിടിയുന്നത് തടയാന്‍ വേണ്ടിയാണ് സംരക്ഷണ ഭിത്തി കെട്ടിയത്. പുറമ്പോക്ക് ഭീമി കയ്യേറി മതില്‍കെട്ടിയെന്ന ആരോപണം അവാസ്തവമാണ്.
50 സെന്റല്ല 50 ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും കടുക് മണിയോളം പിന്നോട്ട് പോകുമെന്ന് കരുതേണ്ട. അത്തരത്തില്‍ ഭീഷണിപ്പെടുത്തി മുതലില്‍ കൈവച്ചാല്‍ പിന്നോട്ട് പോകുമെന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. എത്ര തളര്‍ത്താന്‍ നോക്കിയാലും പിന്നോട്ട് പോകില്ല. ആരില്‍ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. പൂര്‍വ്വീകരായി കര്‍ഷകരാണ് തങ്ങള്‍. അത് അധ്വാനിച്ചുണ്ടാക്കിയാണ്. കര്‍ഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കരുത്.
നിയമപരമായ ഏത് നടപടിയോടും സഹകരിക്കും. ഞാന്‍ വാങ്ങിയ സ്ഥലം അളന്ന് നോക്കിയിട്ടില്ല. വാങ്ങിയതില്‍ കൂടുതലായി ഒന്നും അതിലേക്ക് ചേര്‍ത്തിട്ടില്ല. സര്‍ക്കാരിന്റെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റടക്കം വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും മാത്യൂ കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു മാത്യൂ കുഴല്‍ നാടന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പരാതി നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പാണ് എംഎല്‍എയും സുഹൃത്തുക്കളും ചേര്‍ന്ന് റിസോര്‍ട്ട് വാങ്ങിയത്. ഒരേക്കര്‍ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയില്‍ 2 കെട്ടിടങ്ങളുടെ ആധാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: