തിരുവനന്തപുരം: മിനിസ്റ്റീരിയല്‍ വിങ് ആരംഭിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുമായി പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്‍മ്സ് ഡിപ്പാര്‍ട്ട്മെന്റ് (പിആന്‍ഡ്എആര്‍ഡി) നല്കിയ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണറേറ്റ് നശിപ്പിച്ചെന്ന് പരാതി. പഠന റിപ്പോര്‍ട്ട് നടപ്പിലാക്കാതെ സെക്രട്ടേറിയേറ്റിലെ ടാക്സസ് വകുപ്പ് പൂഴ്ത്തിവച്ചെന്നും വിവരാവകാശ രേഖകള്‍.
കേന്ദ്ര സംസ്ഥാന വകുപ്പുകളില്‍ മിനിസ്റ്റീരിയല്വിങ് ഇല്ലാത്ത ഏക ഡിപ്പാര്‍ട്ട്മെന്റാണ് എക്സൈസ് വകുപ്പ്. ഫീല്‍ഡില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട യൂണിഫോം ഉേദ്യാഗസ്ഥരാണ് ഉയര്‍ന്ന ശമ്പളം കൈപ്പറ്റി ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നത്. അതിനാല്‍ മിനിസ്റ്റീരിയല്‍ വിങ് രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഉദേ്യാഗസ്ഥര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2011ല്‍ വര്‍ക്ക് സ്റ്റഡി നടത്താന്‍ പിആന്ഡ്എആര്ഡിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 2018ല്‍ പഠനവും പൂര്‍ത്തിയാക്കി. മിനിസ്റ്റീരിയല്‍ വിങ് ആരംഭിക്കണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം.
2018 മെയ് 22ന് എക്സൈസ് കമ്മീഷണറേറ്റിലും 23ന് ടാക്സസ് വകുപ്പിനും പിആന്‍ഡ്എആര്‍ഡി റിപ്പോര്‍ട്ട് നല്കി. പിആന്‍ഡ്എആര്‍ഡി ഒരു നിര്‍ദ്ദേശം നല്കിയാല് അത് നടപ്പിലാക്കണം. എന്നാല്‍ കമ്മീഷണറേറ്റില്‍ എത്തിയ പകര്‍പ്പ് നശിപ്പിക്കപ്പെട്ടു എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ടാക്സസ് വകുപ്പിന് വിതരണം ചെയ്ത കോപ്പി യാതൊരു നടപടിയും എടുക്കാതെ പൂഴ്ത്തിവച്ചു. 2018ല്‍ ഇലക്ട്രോണിക് ഫയലുകളായി മാത്രം സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഫിസിക്കല്‍ ഫയലായാണ് ടാക്സസ് വകുപ്പ് കൈകാര്യം ചെയ്തതും പൂഴ്ത്തിവച്ചതും.
ആ സമയത്ത് സെക്രട്ടേറിയറ്റിലെ എഫ്1 സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, എക്സൈസിലെ അന്നത്തെയും നിലവിലെയും അബ്കാരി ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്‍ മുഖ്യമന്തിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: