ദുബായ്: യുഎഇയും ജപ്പാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജപ്പാൻ ക്യോട്ടോ വ്യാപാര പ്രദർശനത്തിന്റെ ആദ്യ പതിപ്പ് തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെ ജനവരി 22 തിങ്കളാഴ്ച ആരംഭിച്ചു. . ദുബൈ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത ചടങ്ങില്‍ പങ്കെടുക്കുകയും ക്യോട്ടോ പ്രിഫെക്ചർ വൈസ് ഗവർണർ അക്കിമസ യമാഷിതയുമായി ചേർന്ന് റിബൺ മുറിക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിനുള്ളിൽ 20,000 സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജപ്പാൻ ക്യോട്ടോ ട്രേഡ് എക്‌സിബിഷന്റെ ഉദ്ഘാടനം വര്‍ണ്ണാഭമായി. യുഎഇ ഭരണകുടുംബത്തിലെ അംഗമായ എച്ച്ഇ ഷെയ്ഖ് മന ബിൻ ഹാഷർ അൽ മക്തൂമും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ജപ്പാനിലെ ക്യോട്ടോ സർക്കാരുകളും സാമ്പത്തിക വകുപ്പും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ജപ്പാൻ ക്യോട്ടോ ട്രേഡ് എക്‌സിബിഷനിൽ പൂർണവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ക്യോട്ടോ ഡയറക്ടറായ കെഞ്ചുൻ അഷികാഗ,ഇന്‍റർനാഷണൽ അഫയേഴ്സ് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടറായ ഇസാം കാസിം, ഡിഇടി ഡയറക്ടറായ അഹമ്മദ് അൽ ജുമേരി, ഡിഇടിയുടെ സിഒഒ മുഹമ്മദ് ഷറഫ് എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
ഇനി വരും വര്‍ഷങ്ങളില്‍ മിഡിൽ ഈസ്റ്റിൽ മുടങ്ങാതെ നടക്കാന്‍ പോകുന്ന വ്യാപാരപ്രദര്‍ശനമായി മാറുമെന്ന് കരുതുന്ന ജപ്പാന്‍ ക്യോട്ടോ വ്യാപാരപ്രദര്‍ശനം ജാപ്പനിലെ ബിസിനസ്സുകാര്‍ക്ക് നൂതനാശയങ്ങൾ അവരുടെ ഉല്‍പന്നങ്ങളിലും സേവനങ്ങളിലും പ്രദർശിപ്പിക്കുന്നതിനുള്ള വഴിയൊരുക്കും. അതേ സമയം യുഎഇ അടിസ്ഥാനമാക്കിയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്കാകട്ടെ പുതിയ ബിസിനസ് സാധ്യതകള്‍ ആരായാനുള്ള പുതിയ പ്രചോദനമായി ഈ വ്യാപാരപ്രദര്‍ശനം മാറും. ടെക്‌നോളജി, ഓട്ടോമോട്ടീവുകൾ, ആനിമേഷൻ, വീഡിയോ ഗെയിമുകൾ, ഭക്ഷണം, പാനീയങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വ്യാവസായിക മേഖലകളില്‍ നിന്നുള്ള നൂറോളം ജാപ്പനീസ് വ്യവസായസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന എക്‌സിബിഷൻ സ്റ്റാളുകളിൽ ഒട്ടുമിക്ക അതിഥികളും നിരവധി ഉദ്യോഗസ്ഥരും പര്യടനം നടത്തി.
പ്രമുഖ ജാപ്പനീസ് വ്യാപാര സംഘടനയായ മൈക്കോ എന്റർപ്രൈസസ് ഇങ്കിന്റെ സഹായത്തോടെ ലെ-ആസ്ട്രിഡ് ഇന്റർനാഷണലും ബെഞ്ച്മാർക്ക് ഇവന്‍റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ജപ്പാൻ ക്യോട്ടോ ട്രേഡ് എക്‌സിബിഷൻ, ജപ്പാനും യുഎഇയും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ദുബായിലെ ആദ്യ പരിപാടിയാണ്.
ഈ വ്യാപാരപ്രദര്‍ശനത്തില്‍ പങ്കാളിയും പ്രമുഖ ജാപ്പനീസ് വ്യാപാര സംഘടനയായ മൈകോ എന്‍റര്‍പ്രൈസ് ഇന്‍കോര്‍പറേറ്റഡ് സിഇഒയുമായ മായ് സകാവു രണ്ട് ദിവസം മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഈ വ്യാപാരപ്രദര്‍ശനത്തെക്കുറിച്ച് പറഞ്ഞത് ഇതാണ്: “ജപ്പാനെ പ്രതിനിധീകരിക്കുന്ന കമ്പനികളുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള ആദ്യത്തെ ബി2ബി സംരംഭത്തിന് സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്. പുതിയ ബിസിനസ്സ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ദുബായിൽ വിജയകരമായ തുടക്കം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”. മൂന്ന് ദിവസത്തെ പ്രദര്‍ശനം ജനവരി 24ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: