ഐസ്വാൾ : മ്യാൻമർ വ്യോമസേനയുടെ യുദ്ധവിമാനം മിസോറാമിൽ തകർന്ന് വീണു. മിസോറാമിലെ ലെങ്പുയ് എയർ പോർട്ടിലാണ് വിമാനം തകർന്ന് വീണതെന്ന് മിസോറം ഡിജിപി അറിയിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വിമാനത്തിൽ ആകെ 14 പേരാണ് ഉണ്ടായിരുന്നതെന്നും ആറ് പേർക്ക് ഗുരുതര പരിക്കേറ്റുവെന്ന് ബാക്കിയുള്ളവർ സുരക്ഷിതരാണെന്നുമാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. ഇവരെ ലെങ്പുയ്ലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനം തകർന്ന് കിടക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. ലാൻഡിങ്ങിനിടെ വിമാനം അപകടത്തിൽപ്പെടുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക