കുനോ : മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ വീണ്ടും കുഞ്ഞതിഥികളെത്തി. നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് സമൂഹ മാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.
നമീബിയന്‍ ചീറ്റ ആഷ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ജന്മം നല്‍കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ജ്വാല കൂടി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ നമീബിയന്‍ ചീറ്റകള്‍ ഇന്ത്യയിലെ പരിതസ്ഥിതിയുമായി ഇണങ്ങിക്കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.
രാജ്യത്തുടനീളമുള്ള എല്ലാ വന്യജീവി മുന്‍നിര പോരാളികള്‍ക്കും വന്യജീവി സ്നേഹികള്‍ക്കും അഭിനന്ദനങ്ങള്‍. ഭാരതത്തിലെ വന്യജീവികള്‍ അഭിവൃദ്ധിപ്പെടട്ടെ’ എ്ന്നാണ് ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും പങ്കുവച്ചുകൊണ്ട് ഭൂപേന്ദ്ര യാദവ് അറിയിച്ചത്.
Kuno’s new cubs!
Namibian Cheetah named Jwala has given birth to three cubs. This comes just weeks after Namibian Cheetah Aasha gave birth to her cubs.
Congratulations to all wildlife frontline warriors and wildlife lovers across the country.
May Bharat’s wildlife thrive… pic.twitter.com/aasusRiXtG
— Bhupender Yadav (@byadavbjp) January 23, 2024
ജനുവരി മൂന്നിനാണ് ആഷ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഈ കുഞ്ഞുങ്ങളും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞുങ്ങളും പാര്‍ക്ക് അധികൃതരുടെ നിരീക്ഷണത്തിലാണ്. 2022 ലാണ് നമീബിയയില്‍ നിന്നും കുനോയിലേക്ക് ചീറ്റകളെ എത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. നമീബിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായിരുന്നു ചീറ്റകളെ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: