ചെന്നൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയമായി പൊതുസ്ഥലത്ത് സംപ്രേക്ഷണം ചെയ്യുന്നതിന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെയുള്ള സുപ്രീം കോടതി ഉത്തരവ് ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ വിജയമാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ.
അയോധ്യയിലെ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണവും പൊതുപരിപാടിയും നിരോധിക്കണമെന്ന വാക്കാലുള്ള ഉത്തരവുകളൊന്നും പാലിക്കാന്‍ പോലീസും സംസ്ഥാന അധികാരികളും ബാധ്യസ്ഥരല്ലെന്ന് ബിജെപിയുടെ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ജനുവരി 22ന് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട പൂജകള്‍, അര്‍ച്ചനകള്‍, മറ്റ് പരിപാടികള്‍ നടത്തരുതെന്നായിരുന്നു സ്റ്റാലിന് സര്‍ക്കാര്‍ കൊണ്ടുവന്ന നടപടി.
നിരോധിക്കാതിരിക്കേണ്ടത് നിങ്ങളുടെ കടമയാണെന്നും ഇത് തമിഴ്നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന എല്ലാ ജനങ്ങളുടെയും വിജയമാണെന്നും പറഞ്ഞുകൊണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട് അണ്ണാമലൈ പറഞ്ഞു.
പ്രാണ പ്രതിഷ്ഠ സംപ്രേക്ഷണം ചെയ്യുന്നതിനും അന്നദാനം നടത്തുന്നതിനും സ്വകാര്യ ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നതിനും എവിടെയും വിലക്കില്ല. രേഖാമൂലമുള്ള ഉത്തരവില്ലാത്തതിനാല്‍ അയോധ്യയില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണവും നടപടികളും നിരോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിയില്ല. കൂടുതല്‍ വിലക്കുകള്‍ ഉണ്ടായാല്‍ അന്വേഷണം നടത്തുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: