ന്യൂദല്‍ഹി: ദ വൈര്‍ എന്ന മോദി വിരുദ്ധത മാത്രം നാല് നേരം വിളമ്പുന്ന മാധ്യമത്തിന്റെ വിഖ്യാത ജേണലിസ്റ്റാണ് അര്‍ഫാ ഖാനും ഷെര്‍വാണി. അയോധ്യാ പ്രാണപ്രതിഷ്ഠ കഴിഞ്ഞ ഉടനെ അര്‍ഫാ ഖാനും ഷെര്‍വാണി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് മോദി സര്‍ക്കാരിനെതിരായ കടുത്ത വിമര്‍ശനമായിരുന്നു. “നമ്മള്‍ കുറെക്കാലം അറിഞ്ഞിരുന്ന, മനസ്സിലാക്കിയിരുന്ന ഇന്ത്യ മരിച്ചുവെന്നായിരുന്നു അര്‍ഫാ ഖാന്റെ ഈ ട്വീറ്റ്.
Can you answer ? pic.twitter.com/4YKXpAOZbS
— Samira (@Logical_Girll) January 22, 2024
ഇതിന് പക്ഷെ തികച്ചും അപ്രതീക്ഷിതമായ കോര്‍ണറില്‍ നിന്നാണ് ഒരു ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. ഇതിന് ഉത്തരം പറയാമോ എന്ന ചോദ്യം ചോദിച്ചുകൊണ്ട് സമീറ എന്ന പേരിലുള്ള ഒരു പെണ്‍കുട്ടിയാണ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.
ചോദ്യം വളരെ സിംപിളാണ്. മുസ്ലിങ്ങള്‍ കൂടുതല്‍ ജീവിക്കുന്ന പ്രദേശത്തെ നമ്മള്‍ മുസ്ലിം പ്രദേശം എന്ന് വിളിക്കാറില്ലേ? അതുപോലെ ഹിന്ദുക്കള്‍ കൂടുതല്‍ ജീവിക്കുന്ന പ്രദേശത്തെ നമ്മള്‍ക്ക് എന്തുകൊണ്ട് ഹിന്ദു രാഷ്‌ട്രം എന്ന് വിളിച്ചുകൂടാ എന്നതാണ് സമീറയുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: