തിരുവനന്തപുരം: തൈക്കാട് ഗണേശത്തിന് സമീപം പ്ലാവുമരത്തിന്റെ ശീതളച്ഛായയില്‍ സാമൂഹ്യസാംസ്‌ക്കാരികപ്രവര്‍ത്തകര്‍ ഒത്തുകൂടി കവിയിത്രി സുഗതകുമാരിയുടെ 90-ാം ജന്മദിനാഘോഷത്തില്‍ പങ്കുകൊണ്ടു. സുഗതകുമാരിയുടെ സുഹൃത്തുക്കളും ആരാധകരും ഓര്‍മ്മകള്‍ പങ്കുവെച്ചും കവിതകള്‍ ആലപിച്ചും ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ അലങ്കരിച്ച ബഹുവര്‍ണ്ണച്ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
സുഗതകുമാരിയുടെ ‘നന്ദി’ എന്ന കവിത ഒ.എന്‍.വി രാജീവ് ചൊല്ലി.’സുഗതം വിശ്വമയം’ എന്ന പദ്ധതിയെക്കുറിച്ച് ഡോ. എന്‍. വി. പിള്ള വിശദീകരിച്ചു. സുഗതകുമാരിയുടെ എല്ലാ കവിതകളുടെയും ചിത്രാവിഷ്‌ക്കാരം നടത്തുമെന്ന് ചിത്രകലാകാരി കൃഷ്ണപ്രിയ അറിയിച്ചു.
നവതി ആഘോഷസമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ ആധ്യക്ഷം വഹിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി സ്വാഗതവും ആര്‍ക്കിടക്ട് ജി ശങ്കര്‍ നന്ദിയും പറഞ്ഞു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നടത്തുവാന്‍ നിശ്ചയിച്ചു.
ഡോ. സുഹൈബ് മൗലവി, ഡോ.എം. എസ്. ഫൈസല്‍ ഖാന്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, എന്‍. ബാലഗോപാല്‍, ഡോ. സുഭാഷ് ചന്ദ്രബോസ്, ഡോ. ആറന്മുള ഹരിഹരപുത്രന്‍, സിംഫണി കൃഷ്ണകുമാര്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, പ്രൊഫ. വി. ടി. രമ, ഡോ. ജി. എല്‍. വത്സല, ഡോ. എം.എന്‍.സി. ബോസ്, രഞ്ജിത്ത് കാര്‍ത്തികേയന്‍, തമ്പി എസ്. ദുര്‍ഗദത്ത്. എന്നിവര്‍ പങ്കെടുത്തു.
നവതി ആഘോഷ സമിതിയുടെയും പരിസ്ഥിതി കൂട്ടായ്മയുടേയും നേതൃത്വത്തില്‍ മാനവീയം വിഥിയില്‍ നവതിയെ അനുമസ്മരിച്ച് 90 ദീപം തെളിച്ചു.കെ. മുരളീധരന്‍ എംപി, എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാലഗോപാല്‍, മുന്‍ മേയര്‍ കെ.ചന്ദ്രിക, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്രബോസ്, ട്രീ വാക്ക് കോര്‍ഡിനേറ്റര്‍ അനിത തുടങ്ങിയവര്‍ പങ്കെടുത്തു. സുഗതകുമാരിയുടെ കവിതകളും ആലപിച്ചു.
കുമ്മനം രാജശേഖരന്‍ അധ്യക്ഷം വഹിച്ചു. പ്രകൃതിക്ക് വേണ്ടി എല്ലാവരെയും സംയോജിപ്പിക്കുന്ന ശക്തിയായിരുന്നു സുഗതകുമാരിയെന്ന് കുമ്മനം പറഞ്ഞു. ലാളിത്യം ഇഷ്ടപെട്ട സുഗതകുമാരി ധൂര്‍ത്തും കൊട്ടിഘോഷവുമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. പരിസ്ഥിതി ചൂഷണങ്ങള്‍ ഉണ്ടാകുമ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോഴും ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം സുഗത കുമാരിയാണ്. സുഗതകുമാരിയുടെ വീടായ വരദയില്‍ രാഷ്‌ട്രീയ കക്ഷി ഭേദമന്യേയുള്ള കൂടിയാലോചനകളുടേയും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന്റെയും ഇടമായിരുന്നു.അഭിപ്രായവ്യത്യാസം ഉണ്ടാകും. പക്ഷെ ശത്രുത വേണ്ട എന്ന നിലപാടിയിരുന്നു സുഗതകുമാരിയുടേത് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: