അയോദ്ധ്യ : നീണ്ട തപസ്യയ്ക്കൊടുവില്‍ നമ്മുടെ രാമന് വന്നതായി പ്രധാനമന്ത്രി. ജനുവരി 22 കലണ്ടറില്‍ രേഖപ്പെടുത്തിയ ദിനം മാത്രമല്ല. കാലചക്രത്തിന്റെ ഉദയം കൂടിയാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകം ഇന്നത്തെ ദിവസം ഓര്‍ത്തിരിക്കും. എവിടെ രാമനുണ്ടോ അവിടെ പവന പുത്രന് ഹനുമാന്റേയും സാന്നിദ്ധ്യം ഉണ്ടാകും.
ഭാരതത്തിന്റെ ആഗ്രഹം സഫലമായി. നമ്മുടെ രാമലല്ല ഇപ്പോള്‍ ടെന്റിലല്ല, മന്ദിരം ലഭിച്ചിരിക്കുന്നു; വൈകാരിക നിമിഷമാണ് ഇത്. വൈകാരികമായാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കാനായത്. അനേകരുടെ സ്വപ്നമാണ്, രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. പുതിയ ഇതിഹാസത്തിന് ഇവിടെ തുടക്കം കുറിക്കുകയാണ്.
ഞാനിന്ന് രാമനോട് ക്ഷമ ചോദിക്കുകയാണ്. ഞങ്ങളുടെ വിശ്വാസത്തിനും ഭക്തിയിലും എന്തെങ്കിലും കുറവ് വന്നിട്ടുണ്ടാകും, അതാകും ഒരു മന്ദിരം ഉയര്‍ത്തുന്നതിനായി ഇത്രയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. അതിനായി താന്‍ ക്ഷമചോദിക്കുകയാണ്. അത്യതികം വൈകാരികമായാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് ലോകം മുഴുവന്‍ ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ ഓരോകോണിലും നമ്മുടെ രാമന് എത്തിയതിന് ദീപങ്ങളാല്‍ അലങ്കരിച്ച് സ്വാഗതം അരുളുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: