യൂസഫലി കേച്ചേരി, മാപ്പിളപ്പാട്ടിന്റെ ഈണവും വരികളും കേട്ടു വളര്‍ന്ന ബാല്യം. കൗമാരം കടന്നുപോയത് സംസ്കൃതത്തിലൂടെ. വക്കീല്‍ ജീവിതത്തിനിടെ സിനിമാ ലോകത്തെത്തി. ഗാനരചനയില്‍, കവിതാ രചനയില്‍ അസാധാരണനായി.
പക്ഷേ ജീവിതം നിറഞ്ഞുനിന്നത് ശ്രീകൃഷ്ണനിലും ശ്രീരാമനിലുമായിരുന്നു. അസാധാരണമായ ഒരു മേളനം ആ വ്യക്തിയിലുണ്ടായി, സംസ്കൃതത്തിന്റെ, സംസ്കാരത്തിന്റെ, വിശ്വാസത്തിന്റെ, ആവിഷ്കാരത്തിന്റെ ഹിന്ദു-മുസ്ലിം മത ഭേദങ്ങള്‍ക്കപ്പുറം സനാതനധര്‍മ്മത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ യൂസഫലി മുഴുകി.
സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം, നാദബ്രഹ്മം, ആലില തുടങ്ങിയ കവിതാ സമാഹാരങ്ങളില്‍, പലപല ഗാനങ്ങളില്‍, കാവ്യങ്ങളില്‍ യൂസഫലി സാക്ഷാല്‍ ശ്രീകൃഷ്ണനെ സ്തുതിച്ചു. രാമായണവും ഹിന്ദു പുരാണങ്ങളും സംസ്കൃത സാഹിത്യമാകെയും സംസ്കൃതഭാഷയില്‍ വായിച്ച് മനസിലാക്കാന്‍ കഴിവുണ്ടായിരുന്ന കേച്ചേരി ശ്രീരാമനെക്കുറിച്ച് എഴുതിയ ഒറ്റ ഗാനം ലോകപ്രസിദ്ധമായി. ‘ധ്വനി’ എന്ന ചലച്ചിത്രത്തിനുവേണ്ടിയെഴുതിയ ‘ജാനകീ ജാനേ’ എന്ന് ആ സംസ്കൃത ഗാനം പി. സുശീലയും കെ.ജെ. യേശുദാസും പാടി അനശ്വരമാക്കി.
സുപ്രസിദ്ധമായ ആ ഗാനം ഇങ്ങനെ:
ജാനകീ ജാനേ.. രാമാ
ജാനകീ ജാനേ
കദന നിദാനം നാഹം ജാനേ
മോക്ഷ കവാടം നാഹം ജാനേ
ജാനകീ ജാനേ
ജാനകീ ജാനേ രാമാ…
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ
ഭവാബ്ധി നൗകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നതമുനിവന്ദാ
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: