സഹസ്രാബ്ദങ്ങള്‍ നീളുന്ന ഭാരതത്തിന്റെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സുവര്‍ണ്ണ താളുകളില്‍ ഇന്നത്തെ ദിവസം തങ്കലിപികള് കൊണ്ട് ആലേഖനം ചെയ്യുന്നു. അയോധ്യയിലെ ബാലകരാമന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന ഈ സുവര്‍ണ്ണദിനം പ്രാണനേക്കാള്‍ വലുതായി കാണുന്ന ജനസഹസ്രങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ്. തലപ്പാവും ചെരുപ്പുമണിയാതെ ചൂടും മഞ്ഞും വെയിലും ഒരേപോലെ സഹിച്ച് കഴിഞ്ഞ 500 വര്‍ഷങ്ങളായി ശ്രീരാമനുവേണ്ടി ജീവിതം സഹനമാക്കി മാറ്റിയ സമൂഹം. അയോധ്യയില്‍ നിന്ന് വെറും 15 കിലോമീറ്റര്‍ അകലെ താമസിക്കുന്ന സൂര്യവംശി ക്ഷത്രിയ സമൂഹമാണ് 1528 മുതല്‍ തലപ്പാവും ചെരുപ്പുമണിയാതെ ജീവിച്ചിരുന്നത്. അയോധ്യയില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന രാമക്ഷേത്രം തകര്‍ത്ത് ഉമര്‍ ബഖ്വി ബാബറി മസ്ജിദ് നിര്‍മിച്ച ദിവസം മുതല്‍ പ്രതിരോധത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ട സമൂഹമാണ് സൂര്യവംശികള്‍. ഭഗവാന് ഇല്ലാത്ത തങ്ങളുടെ നാട്ടില്‍ തലപ്പാവും ചെരുപ്പും വേണ്ടെന്ന് ശപഥം ചെയ്തിട്ട് 500 വര്‍ഷം പിന്നിട്ടു. ഓരോ തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് ഈ പ്രതിജ്ഞ കൈമാറി. കഴിഞ്ഞദിവസം അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠയ്ക്ക് വേണ്ടി ബാലകരാമന്റെ വിഗ്രഹം കൊണ്ടുവന്ന ദിവസമാണ് ആഘോഷപൂര്‍വ്വം അവര്‍ തലപ്പാവും ചെരുപ്പും അണിഞ്ഞത്.
ഇത് ചരിത്ര നിയോഗമാണ്. ഒരുപക്ഷേ, ഇതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നത് നമ്മുടെ തലമുറയുടെ ജന്മസാഫല്യം കൂടിയാകാം. ഭൂമുഖത്തുനിന്ന് ആയിരത്തിലേറെ തനത് മാനവിക സംസ്കാരങ്ങളാണ് ഇസ്ലാം മതഭ്രാന്തര്‍ തുടച്ചുനീക്കിയത്. തങ്ങളുടെ മതവും തങ്ങളുടെ ഗ്രന്ഥവും മാത്രം ശരിയാണെന്നും മറ്റു മതങ്ങള്‍ മുഴുവന്‍ അവിശ്വാസമാണെന്നും തങ്ങളുടെ മതം മാത്രമാണ് സത്യമതവിശ്വാസം എന്നും കരുതുന്നവര്‍ ഇതര മതസ്ഥരെ കൊല്ലുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. സ്വര്‍ഗ്ഗത്തെ കുറിച്ച് അവര്‍ പ്രചരിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഏത് എഴുന്നേല്ക്കാന് വയ്യാത്തവനും എഴുന്നേറ്റ് ഇതര മതസ്ഥരെ കൊല്ലാന്‍ പോകും. ഏതു പ്രായത്തിലുള്ളവര്‍ മരിച്ചു ചെന്നാലും ഇസ്ലാം വിഭാവന ചെയ്യുന്ന സ്വര്‍ഗത്തില്‍ 30 വയസ്സാണ്. 100 പുരുഷന്മാരുടെ ശക്തിയുള്ള യുവത്വം പ്രാപിക്കാം, 72 ഹൂറികളും ഒട്ടേറെ അടിമകളും, ആഗ്രഹിക്കുന്നത് എന്തും അപ്പോഴപ്പോള്‍ എത്തിക്കുന്ന ദൈവദൂതര്‍, പാലും തേനും വീഞ്ഞും ഒഴുകുന്ന പുഴകള്‍, ചഷകങ്ങളുമായി ആഗ്രഹിച്ചാല്‍ ഉടന്‍ മുന്നില്‍ എത്തും. അവിടുത്തെ വീടുകള്‍ കെട്ടിയിരിക്കുന്നത് സ്വര്‍ണ ഇഷ്ടിക കൊണ്ടും വെള്ളി ഇഷ്ടിക കൊണ്ടുമാണ്. ഇഷ്ടിക കെട്ടാന്‍ ഉപയോഗിച്ചിരിക്കുന്ന കൂട്ട് കുങ്കുമമാണ്. തരിമണലിനു പകരം തിളങ്ങുന്ന രത്നങ്ങളും മുത്തുകളും. അവിടുത്തെ സ്ത്രീകളുടെ ശരീരം സുതാര്യമാണ്. അവര്‍ക്ക് പ്രായമാകില്ല. ഭൂമിയിലെ സ്ത്രീകളുടെ ശാരീരിക പ്രശ്നങ്ങളോ ഒന്നുമില്ല.
മറ്റുള്ളവരുടെ ആരാധനാലയം തകര്‍ക്കാനും ഇതര മതവിശ്വാസികളെ കൊല്ലാനും ഇതിനപ്പുറം എന്തു പ്രചോദനമാണ് വേണ്ടത്? സുല്ത്താന്മാരും മുഗളന്മാരും ചേര്‍ന്ന് ഈ ഭാരത വര്‍ഷത്തില്‍ നിന്ന് ഹിന്ദുമതവിശ്വാസത്തെ തകര്‍ത്തെറിയാന്‍ അറുപതിനായിരം ക്ഷേത്രങ്ങളാണ് തകര്‍ത്തത്. ലോകം മുഴുവന്‍ ഇന്നും അനവരതം തുടരുന്ന ഈ സ്നേഹ മതത്തിന്റെ കാരുണ്യം ഏറ്റവും അവസാനം കൈക്കലാക്കിയത് ഹാഗിയ സോഫിയ ആണ്. ബഹുദൈവ വിശ്വാസികളുടെ ആരാധനാലയമായിരുന്ന ഇത് ക്രൈസ്തവര്‍ കയ്യടക്കുകയായിരുന്നു. അവരില്‍ നിന്നാണ് ഇപ്പോള്‍ തുര്‍ക്കിയിലെ ഭരണാധികാരികള്‍ പിടിച്ചെടുത്ത് ഇസ്ലാമിക ആരാധനാലയമാക്കി മാറ്റിയത്. ശാസ്ത്രവും സംസ്കാരവും പുരോഗമിച്ചിട്ടും ഇത്തരം മതവിശ്വാസങ്ങളെയും സംസ്കാരത്തെയും ആദരിക്കാതെ, സഹജീവികളെ കൊന്നൊടുക്കുന്ന മതവിശ്വാസത്തിന് സ്നേഹത്തിന്റെ മതം എന്ന് പേര് കൊടുക്കാന്‍ കഴിയുമോ?
1528 മുതല്‍ സുപ്രീംകോടതി വിധി വരെ 77 പോരാട്ടങ്ങള്‍ രാമക്ഷേത്രം വീണ്ടെടുക്കാന്‍ ഹിന്ദു സമൂഹം നടത്തി. ഒരുലക്ഷത്തി എഴുപത്തിനാലായിരം പേരാണ് സ്വന്തം ജീവിതം ഈയാം പാറ്റയെ പോലെ രാമജന്മഭൂമി വീണ്ടെടുക്കാന്‍ ആഹുതി ചെയ്തത്. ലോകചരിത്രത്തില്‍ തന്നെ ഒരു സമൂഹം, അബ്രഹാമിക് സെമിറ്റിക് മതങ്ങള്‍ കയ്യടക്കിയ സ്വന്തം ആരാധനാലയം തിരിച്ചുപിടിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഉമര്‍ ബഖ്വി ക്ഷേത്രം പിടിച്ചെടുത്ത നാള് മുതല്‍ സുപ്രീംകോടതിയില്‍ നിന്ന് വിട്ടു തരുന്നതുവരെ ഒരുദിവസം പോലും ഇടതടവില്ലാതെ പോരാട്ടത്തിന്റെ പോര്‍മുഖവുമായി രാവും പകലും ഇല്ലാതെ ഉണ്ണാതെ ഉറങ്ങാതെ ഹിന്ദുസമൂഹം പോരാട്ടം തുടര്‍ന്നു. അതുകൊണ്ടുതന്നെ അയോധ്യയില്‍ ശ്രീരാമ പ്രതിഷ്ഠ നടക്കുന്ന ദിനം ഭാരതത്തിന്റെ ചരിത്രത്തിലെ സുവര്‍ണ്ണദിനമാണ്. മനുവിന്റെ സൂര്യവംശത്തിന്റെ പ്രഭ പേറുന്ന ചൈതന്യവത്തായ വിഗ്രഹം പ്രാണപ്രതിഷ്ഠയിലൂടെ ലോകാനുഗ്രഹത്തിന് സജ്ജമാകുമ്പോള്‍ ഒരിക്കല്‍ക്കൂടി ഭാരതത്തിന്റെ സാംസ്കാരിക അടിത്തറയായ ഹൈന്ദവ സംസ്കാരത്തിന് ലോകം മുഴുവന്‍ കീഴടക്കാനുള്ള ത്രാണി കൂടിയാണ് ലഭ്യമാകുന്നത്.
മറ്റു മതങ്ങളെ നിന്ദിക്കാതെ എല്ലാ വഴികളും ഒരേ ഈശ്വരചൈതന്യത്തിലേക്ക് പ്രവഹിക്കുന്നത് എന്ന ഋഷിപ്രോക്തമായ വാക്കുകളിലൂടെ സൗമനസ്യത്തിന്റെയും സാഹോദര്യത്തിന്റെയും വാക്കുകള്‍ ചിന്തകള്‍ ദര്‍ശനം എന്നിവ ലോകത്തിന് നല്കിയ ഹിന്ദുത്വത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ അണഞ്ഞിട്ടില്ല. മാത്രമല്ല, ഭീകരത കൊണ്ടും അക്രമം കൊണ്ടും ലോകം കീഴടക്കാന്‍ വന്നവരെ എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും പിറന്ന മണ്ണില്‍ ആത്മാഭിമാനത്തിന്റെ നിദര്‍ശനങ്ങളെ സംരക്ഷിക്കാനും സൂക്ഷിക്കാനും സ്വന്തം പ്രാണന് വെടിയാന്‍ മടിക്കില്ല എന്ന് മഹത്തായ സന്ദേശം കൂടി ഈ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നിലുണ്ട്. ഇത് ഭാരതമാണ് അജയ്യമായ സംസ്കൃതിയുടെ വിശ്വവിശ്രുതി നേടിയ ദര്‍ശന പാരമ്പര്യത്തിന്റെ കാവലാള്‍. അയോധ്യയിലെ രാമപ്രതിഷ്ഠ സാധ്യമാകുമ്പോള്‍ അത് ഭാരതീയ സംസ്കാരത്തിന്റെ അഭിമാനത്തിന്റെ, ആത്മപ്രഹര്‍ഷത്തിന്റെ പ്രതീകമായി മാറുമ്പോള്‍ അതിനുവേണ്ടിപൊരുതി വീണവരെ പ്രാണന് നല്‍കിയവരെ നമുക്ക് ഓര്‍ക്കാം,പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതൃത്വവും മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്ന വ്യാജന്മാരുടെ പോരാട്ടത്തെ തകര്‍ത്തെറിയാന്‍ നടത്തിയ ശ്രമങ്ങള്‍ സത്യത്തിന്റേതായിരുന്നു എന്ന് ലോകം തിരിച്ചറിയുന്നു. കെ.കെ മുഹമ്മദും ഡോ. ബി.ബി ലാലും അടക്കമുള്ള ഭൂഗര്‍ഭ ഗവേഷകര്‍ കൊണ്ടുവന്ന തെളിവുകള്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ഏറെ സഹായിച്ചു. ദൈവനിയോഗമായ ഈ പ്രാണപ്രതിഷ്ഠയിലൂടെ ഉണ്ടാകേണ്ടത് ഹിന്ദു സമൂഹത്തിന്റെ നവോത്ഥാനമാണ്. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണികളെ തിരിച്ചറിയാനും വിളക്കി ചേര്‍ക്കാനും പരിരക്ഷിക്കാനും ഒരു പുതിയ പോരാട്ടം, ഒരു പുതിയ പോര്‍മുഖം അനിവാര്യമാണ്. ഒരു നിമിഷം പോലും വിശ്രമിക്കാതെ വീണ്ടും പരമ വൈഭവത്തിനായി വൈജയന്തിക്കായി നമുക്ക് പോരാടാം. ജയ് ശ്രീറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: