തൃശൂര്‍: പാറക്കുളത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. സഹോദരിമാരായ ഹസ്നത് (13), മഷീദ (9) എന്നിവരാണ് അപകടത്തില്‍ പെട്ട് മരിച്ചത്. പന്തല്ലൂരിലെ പാറക്കുളത്തിലാണ് സംഭവം.
ഞായറാഴ്ചയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം പെണ്‍കുട്ടികള്‍ കാല് കഴുകാന്‍ കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.
പ്രദേശവാസികള്‍ പെണ്‍കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: