Categories: World

ചൈനയിൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾ വെന്ത് മരിച്ചു : മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ളവർ

തീപിടിത്തത്തിൽ സ്‌കൂളിന്റെ ഡോർമിറ്ററി കെട്ടിടത്തിന്റെ ചില ജനാലകൾ തകർന്നു.

Published by

 

ബെയ്ജിങ്: മധ്യചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. ഒൻപതും പത്തും വയസ്സും പ്രായമുള്ള കുട്ടികളാണ് വെന്തുമരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഹെനാൻ പ്രവശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിംഗ്‌കായ് സ്‌കൂളിലാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

തീപിടിത്തത്തിൽ സ്‌കൂളിന്റെ ഡോർമിറ്ററി കെട്ടിടത്തിന്റെ ചില ജനാലകൾ തകർന്നു. പ്രൈമറി ക്ലാസ് കുട്ടികൾക്കായുള്ള സ്കൂളാണ് യിങ് കായ് എലമെൻ്ററി സ്കൂൾ. മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ള ഒരേ മൂന്നാം ക്ലാസിലെ കുട്ടികളാണെന്ന് സ്‌കൂളിലെ ഒരു അധ്യാപകൻ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ സ്കൂൾ ഡോർമിറ്ററിയിൽ മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. ആഴ്ച അവസാനമായതിനാൽ ഭൂരിഭാഗം കുട്ടികളുടെ വീട്ടിലേക്ക് പോയിരുന്നു.

തീപിടിത്തമുണ്ടായ വിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. 11.30 ഓടെ തീയണച്ചെങ്കിലും 13 കുട്ടികൾക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിൻ‌ഹുവ റിപ്പോർട്ട്ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by