തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം മറച്ചു വയ്ക്കാനാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ കേന്ദ്രസര്‍ക്കാരിനെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചത്. ഇത് തികച്ചും പരിഹാസ്യമാമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേന്ദ്രം അനുവദിച്ച 68,000 കോടി രൂപയുടെ ദേശീയപാതയുടെ അണിനിരന്ന് ഡിവൈഎഫ്ഐ നടക്കുന്ന സമരം തികച്ചും ലജ്ജാകരം.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ട്. 10 വര്‍ഷത്തെ യുപിഎ സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ തുകയും കൂടുതല്‍ പരിഗണനയും ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഇത്തരം സമരങ്ങള്‍ തികച്ച് പരിഹാസ്യം. കേരളത്തിന്റെ മനസ്സാക്ഷി ഒരിക്കലും ഇത്തരം സമരങ്ങളോടൊപ്പം നില്‍ക്കില്ലെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: