അയോധ്യ: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ദീപങ്ങളാലെ ഭംഗികൂട്ടി ക്ഷേത്രം. ദീപങ്ങള്‍ കൊണ്ടു അലങ്കരിച്ച ക്ഷേത്രത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാസ്തുവിദ്യയില്‍ വേറിട്ടുനില്‍ക്കുന്നത് സിഗ്നിഫൈ ചെയ്ത മനോഹരമായ കസ്റ്റമൈസ്ഡ് ലൈറ്റിംഗാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
രാം മന്ദിറിന്റെ പ്രമുഖ ഭാഗങ്ങള്‍ മനോഹരമായി പുറത്തെടുക്കുകയും 110 തനതായ അലങ്കാര തൂണുകള്‍ രാംപഥില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ പാര്‍ക്കോട്ട പ്രദേശത്തിന്, ചുവരുകളിലും നിരകളിലും സീലിംഗുകളിലും തന്ത്രപരമായി ലൈറ്റ് ഫിഷറുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഇത് ക്ഷേത്രത്തിന്റെ സങ്കീര്‍ണ്ണമായ കൊത്തുപണികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നു.
#WATCH | Uttar Pradesh: Ayodhya's Ram Temple lit up and decorated beautifully ahead of the Ram temple 'Pran Pratishtha' ceremony in Ayodhya tomorrow. pic.twitter.com/1W9sipxe8u
— ANI (@ANI) January 21, 2024
സ്റ്റെപ്പ് ലൈറ്റുകള്‍, പ്രൊഫൈലുകളുള്ള എല്‍ഇഡി സ്ട്രിപ്പുകള്‍, പോസ്റ്റ് ടോപ്പുകള്‍, ഗ്രൗണ്ട് അപ്പ് ലൈറ്ററുകള്‍ തുടങ്ങിയ അലങ്കാര ഫര്‍ണിച്ചറുകളുടെ മിശ്രിതം എന്നിവയാല്‍ റാമ്പുകളും ശില്പങ്ങളും ഫലപ്രദമായി പ്രകാശിപ്പിച്ചിരിക്കുന്നു. നാളെ ഉച്ചയ്ക്കാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: