ഷിംല : അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാരും അവധി പ്രഖ്യാപിച്ചു. രാജ്യത്തെ 14 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അവധി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനുപിന്നാലയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്. അയോധ്യാ പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിക്കുന്ന ഏക കോണ്‍ഗ്രസ് സംസ്ഥാനമാണ് ഹിമാചല്‍. അവധി പ്രഖ്യാപിക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയും, പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്‌ട്രീയ ചടങ്ങ് ആണെന്നുമാണ് കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയത്.
സംസ്ഥാനത്തെ പല സംസ്ഥാനങ്ങളും തിങ്കളാഴ്ച അവധിയും ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഹര്യാന, ഒഡീഷ, അസം, ഉത്തരാഖണ്ഡ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഗോവ, ത്രിപുര, ഹരിയാന. ചണ്ഡീഗഢ്, പുതുച്ചേരി എന്നീ സസ്ഥാനങ്ങളില്‍ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധിയായിരിക്കുമെന്നും അന്നേദിവസം ഉച്ചയ്‌ക്ക് 2.30 വരെ യാതൊരു വിധത്തിലുള്ള നോണ്‍വെജ് വിഭവങ്ങളൊന്നും വില്‍ക്കാന്‍ പാടില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. നിശ്ചിത സമയത്തിന് ശേഷം നിയന്ത്രണം ഉണ്ടാകില്ല. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശ്ശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു. പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: